അന്താരാഷ്ടര കബഡി താരം സന്ദീപ് നംഗൽ വെടിയേറ്റ് മരിച്ചു

തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു. താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രോ കബഡി ലീഗിലെ താരമായിരുന്നു നംഗൽ.

0

ജലന്ധർ | അന്താരാഷ്ടര കബഡി താരം സന്ദീപ് നംഗൽ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെയാണ് സന്ദീപിന് വെടിയേറ്റത്.40 വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം

തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു. താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രോ കബഡി ലീഗിലെ താരമായിരുന്നു നംഗൽ.

നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാളാണ് സന്ദീപ് സിംഗ് നംഗൽ. ടൂർണമെന്റുകളിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന അദ്ദേഹം ടൂർണമെന്റിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.

40 കാരനായ താരം ഇവിടെ ഷാഹ്‌കോട്ടിലെ നംഗൽ അംബിയാൻ ഗ്രാമത്തിൽ നിന്നുള്ളയാളാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (നകോദർ) ലഖ്‌വീന്ദർ സിംഗ് പറഞ്ഞു.ഏറെ നാളായി അദ്ദേഹം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി. സന്ദീപ് ഇവിടെ കബഡി ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു.

ടൂർണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ സന്ദീപിന് നേരെ നാല് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.എട്ട് മുതൽ പത്ത് വരെ ബുള്ളറ്റുകൾ കബഡി താരത്തിന് നേരെ ഉതിർത്തതായി പോലീസ് സംശയിക്കുന്നു.

സംഭവസ്ഥലത്ത് നിന്ന് 10 ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പറഞ്ഞു.

വെടിയേറ്റ സന്ദീപിനെ നകോദറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

You might also like

-