കൂടത്തായികൊലപാതക പരമ്പര അന്വേഷണം ഉർജ്ജിതം ; 11 പേർ നിരീക്ഷണത്തിൽ
11പേർ പൊലീസ് നിരീക്ഷണത്തിലാണ്.അതേസമയം കൂടത്തായിയിലെ കൊല്ലപ്പെട്ട ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് നിര്‍മിച്ചതിന്റെ പിന്നില്‍ വന്‍സംഘമെന്ന് പൊലീസ്. ഇതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായാണ് സൂചന.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യും. റോയ് തോമസിന്റെ ഒഴികെയുള്ള കൊലപാതകങ്ങളിലാണ് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത് . ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു . വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 11പേർ പൊലീസ് നിരീക്ഷണത്തിലാണ്.അതേസമയം കൂടത്തായിയിലെ കൊല്ലപ്പെട്ട ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് നിര്‍മിച്ചതിന്റെ പിന്നില്‍ വന്‍സംഘമെന്ന് പൊലീസ്. ഇതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായാണ് സൂചന. സ്വത്ത് തട്ടിയെടുക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് വിലയിരുത്തി. കേസില്‍ വീണ്ടു ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കി. എത്രയും വേഗം ഫൊറന്‍സിക് ഫലം ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് എസ്.പി ഫോറന്‍സിക് വിഭാഗത്തിന് കത്തയച്ചിട്ടുണ്ട്
പഴുതുകൾ ഇല്ലാതെ അന്വേഷണം സാധ്യമാക്കാനും തെളിവുകൾ ശേഖരിക്കാനുംഇനിയും ചോദ്യം ചെയ്യേണ്ടവരുടെയും മൊഴി എടുക്കേണ്ടവരുടെയും പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. ജോളിയുടെ മൂന്നു സുഹൃത്തുക്കളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ജോളിയുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. ജോളിയുടെ വീട്ടിൽ പരിശേധന നടത്തിയ സംഘം വീട് സീൽ ചെയ്തു.
മുക്കം എൻ ഐ ടിക്ക് സമീപമുള്ള ജോളിയുടെ ബ്യൂട്ടി പാർലറിനെക്കുറിച്ചും അന്വേഷിക്കാനാണ് തീരുമാനം. എൻ ഐടി യിൽ ജോളിയെ ആരെങ്കിലും സഹായിച്ചിരുന്നോയെന്നും അന്വേഷിക്കും. അറസ്റ്റിലായ മാത്യുവിന്റെയും പ്രജു കുമാറിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിഎടുത്തുകൊണ്ടിരിക്കുകയാണ്
അതിനിടെ ജോളിയുടെ വീട്ടിൽനിന്ന് സാധനങ്ങൾ മാറ്റിയതായി ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തി. ഷാജുവാണ് സാധനങ്ങൾ മാറ്റിയത്. തന്റെ സാധനങ്ങളാണ് മാറ്റിയിരിക്കുന്നതെന്നാണ് ഷാജു പറയുന്നത്. ഇതിനെ കുറിച്ചും സംഘം അന്വേഷിക്കും.