ചെറുകിടഏലം കൃഷിക്കാർ വിള ഇൻഷ്വൂറൻസ് പദ്ധതിയിൽ

കേന്ദ്രം സർക്കാർആണ് നാണ്യവിളകളുടെ അധികാരം കയ്യാളുന്നതെങ്കിലും കൃഷിക്കാർക്ക് ഒരു വിളനാശത്തിനു ഒരുസാമ്പത്തി സഹായവും ചെയ്യുന്നില്ല

തൊടുപുഴ | ചെറുകിടഏലം കൃഷിക്കാരെ കൂടി വിള ഇൻഷ്വൂറൻസ് പദ്ധതിയിൽ അംഗങ്ങളാക്കാൻ തീരുമാനിച്ച എൽ.ഡി.എഫ് സർക്കാരിനും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിനും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാത്യൂ വർഗീസ് നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. വളരെ വർഷങ്ങളായി കർഷകർ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഭരണാധികാരികളെ സമീപിച്ചിരുന്നു.

കേന്ദ്രം സർക്കാർആണ് നാണ്യവിളകളുടെ അധികാരം കയ്യാളുന്നതെങ്കിലും കൃഷിക്കാർക്ക് ഒരു വിളനാശത്തിനു ഒരുസാമ്പത്തി സഹായവും ചെയ്യുന്നില്ല. രൂക്ഷമായ കഴിഞ്ഞ വരൾച്ച മൂലമുണ്ടായ കൃഷി നാശത്തിനും ഒരു നഷ്ടപരിഹാരവും നൽകാതെ കർഷകരെ കേന്ദ്ര ഗവണ്മെൻ്റ് അവഗണിക്കുകയാണ് ചെയ്തത്. ഇങ്ങനെയുള്ള കൃഷിക്കാർക്ക് വിള ഇൻഷ്വറൻസ് ആശ്വാ മാകുമെന്നും മാത്യൂ വർഗീസ് പറഞ്ഞു.

You might also like

-