ഏഴായിരം അമേരിക്കകാർക്ക് ഇന്‍ഫോന്‍സിസ് ജോലി നല്‍കി
കണക്ക്റ്റിക്കട്ട് ഹാര്‍ട്ട്‌ഫോര്‍ഡില്‍ ഡിസംബര്‍ 5ന് ഡിജിറ്റല്‍ സര്‍വീസ് ആന്റ് കണ്‍സള്‍ട്ടിങ്ങ് കമ്പനിയായി ഇന്‍ഫോസീസിന്റെ ഹമ്പ് ഉല്‍ഘാടനം ചെയ്തതിനുശേഷം പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഹാര്‍ട്ട്‌ഫോര്‍ഡ്(കണക്ക്റ്റിക്കട്ട്): കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 7000 അമേരിക്കന്‍ വര്‍ക്കേഴ്‌സിന് ഇന്‍ഫോസിസ് ജോലി നല്‍കിയതായി കമ്പനി ചീഫ് ഓപ്പറേറ്റിഹ്ങ് ഓഫീസര്‍ യു.ബി.പ്രവീണ്‍ റാവു വെളിപ്പെടുത്തി.
കണക്ക്റ്റിക്കട്ട് ഹാര്‍ട്ട്‌ഫോര്‍ഡില്‍ ഡിസംബര്‍ 5ന് ഡിജിറ്റല്‍ സര്‍വീസ് ആന്റ് കണ്‍സള്‍ട്ടിങ്ങ് കമ്പനിയായി ഇന്‍ഫോസീസിന്റെ ഹമ്പ് ഉല്‍ഘാടനം ചെയ്തതിനുശേഷം പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹാര്‍ട്ട്‌ഫോര്‍ഡ് 225 അസ്ലം സ്ട്രീറ്റിലുള്ള ഗുഡ് വിന്‍ സ്‌ക്വയരറര്‍ ബില്‍ഡിങ്ങിലാണ് പുതിയ ഹബിന്റെ ആസ്ഥാനം. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ഡാനിയേല്‍ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കമ്പനിയുടെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കണക്റ്റിക്കട്ടിലെ ക്ലാസ്‌റൂം ടെക്‌നോളജി ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ് ട്രെയിനിങ്ങ് സ്‌ക്കൂളുകളിലെ 3728 വിദ്യാര്‍ത്ഥികള്‍ക്കും, 41 അദ്ധ്യാപകര്‍ക്കും, ഗ്രാന്റ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
അമേരിക്കന്‍ എന്റര്‍പ്രൈസ് ബിസ്സിനസിനെ സഹായിക്കുക എന്ന ലക്ഷ്യം നിറവേറുന്നതിന്റെ ആദ്യഘട്ടമാണ് ഹബ് ഉല്‍ഘാടനം നിര്‍വഹിച്ചതിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കണക്ക്റ്റിക്കട്ട് സ്റ്റേറ്റ് ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതി വേണ്ടി ഹബ് സ്ഥാപിക്കുവാന്‍ കഴിഞ്ഞതില്‍ ഇന്‍ഫോയ്‌സിസ് പ്രസിഡന്റ് രവികുമാര്‍ സംതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി നേടിയെടുത്ത വളര്‍ച്ചയുടെ പ്രതിഫലനമാണ് പുതിയ ഹമ്പെന്നും പ്രസിഡന്റ് പറഞ്ഞു.