വീട്ടിലിരുന്നു മുഷിഞ്ഞോ എന്നാൽ മാസ്‌കുണ്ടാക്കു അറിയില്ലേ “ഞാൻ പഠിപ്പിക്കാം” ഇന്ദ്രൻസ്
ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടിയിരിക്കുകയാണ് താരം
പൂജപ്പുര :കോവിഡ് പടര്ന്ന സാഹചര്യത്തിൽ മാസ്‌ക്കുകൾക്ക് വലിയ ക്ഷമ നേരിടുകയാണ് ഈ സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു മുഷിയുന്നവർക്ക് മാസ്‌കുകൾ എങ്ങനെ നിർമ്മികനാകുമെന്നു പഠിച്ചുകൊടുക്കുകയാണ് സിനിമാതാരം ഇന്ദ്രൻസ് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടന്‍. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടിയിരിക്കുകയാണ് താരം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ വെച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇന്ദ്രൻസ് മസ്സുകുകൾ നിർമ്മിക്കാൻ ആളുകളെ പഠിപ്പിക്കുന്നത് ഫേസ് ബുക്ക് വഴി പുറത്തു വിട്ടിരിക്കുന്നത് .
നമുക്ക് ആവശ്യമുള്ള മാസ്‍ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു.. കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‍ക് ഉണ്ടാക്കാവുന്നതേയുള്ളൂവെന്നും വീഡിയോയില്‍ ഇന്ദ്രന്‍സ് പറയുന്നു. അതിനാവശ്യമായ മെറ്റീരിയലുകള്‍ വെച്ച് അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ കാണിക്കാം എന്ന് പറഞ്ഞ്, ഇന്ദ്രന്‍സ് തയ്യല്‍മെഷീനില്‍ മാസ്‍ക് തയ്യാറാക്കേണ്ടതെങ്ങനെയെന്ന് വിശദമായി കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.