ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ മീഡിയ എക്‌സലന്‍സ് അവാർഡ് ഇന്ത്യ വിഷൻ മീഡിയ   ഡോട്ട്  കോം  ലേഖകൻ  പി  പി , ചെറിയാന്

അമേരിക്കയുടെ വാർത്ത   ചലങ്ങൾ  ഓരോ നിമിഷവും പ്രേക്ഷരിൽ  എത്തിക്കാനും  ഭാരതത്തിലെ  വാർത്താവിശേഷങ്ങൾ ഇന്ത്യാവിഷൻ  മീഡിയ  ഡോട്ട് കോം വഴി  ലോകം  മുഴുവന് എത്തിക്കാനും പി പി ചെറിയാൻ  നിരന്തര ശ്രമം നടത്തി വരികയാണ്  

0

തിരുവനതപുരം :ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ മീഡിയ എക്‌സലന്‍സ് അവാർഡ് ഇന്ത്യ വിഷൻ മീഡിയ   ഡോട്ട്  കോം  ലേഖകൻ  പി  പി , ചെറിയാന് ലഭിച്ചു . മാധ്യമ രംഗത്തെ സേവനം പരിഗണിച്ചാണ്  അവാർഡ്

തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ ജനിച്ച പി പി ചെറിയാൻ വിദ്യഭ്യാസകാലത്തു തന്നെ തികഞ്ഞ സംഘടകനയിരുന്നു കേരളത്തിലെ സ്‌കൂള്‍, കോളജ് കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വ്യക്തിയാണ് പി.പി.ചെറിയാന്‍. റേഡിയോളജിയില്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിലും വിദ്യാഭ്യാസം ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്ത ചെറിയാന്‍  2005 കാലത്തു ഭാര്യ ഓമന ചെറിയനൊപ്പം അമേരിക്കായിൽ സണ്ണി വയൽ എത്തിയ ചെറിയാൻ ഡാളസ് കിൻഡ്രെഡ് ഹോസ്പിറ്റലിൽ റേഡിയോളജി വിഭാഹത്തിൽ ജോലിയിൽ പ്രവേശിച്ചു . തന്റെ കോളജ് ദിനങ്ങളില്‍ പത്രങ്ങളിലും മാഗസിനുകളിലും ചെറിയാന്‍ എഴുതാറുണ്ടായിരുന്നു. കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി നിരവധി മാധ്യമങ്ങള്‍ക്ക് വേണ്ടി 2006 മുതല്‍ ഇദ്ദേഹം റിപ്പോട്ടിംഗ് നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ മീഡിയകളുടെയും, പ്രിന്റ് മീഡിയകളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അഡൈ്വസറി ബോഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.ഇന്ത്യ വിഷൻ മീഡിയ ഡോട്ട് കോമിനിന്റെ അമേരിക്കൻ പ്രതിനിധിയാണ്.അമേരിക്കയുടെ വാർത്ത   ചലങ്ങൾ  ഓരോ നിമിഷവും പ്രേക്ഷരിൽ  എത്തിക്കാനും  ഭാരതത്തിലെ  വാർത്താവിശേഷങ്ങൾ ഇന്ത്യാവിഷൻ  മീഡിയ  ഡോട്ട് കോം വഴി  ലോകം  മുഴുവന് എത്തിക്കാനും പി പി ചെറിയാൻ  നിരന്തര ശ്രമം നടത്തി വരികയാണ്.ഇപ്പോൾ അമേരിക്കയിൽ സ്ഥിര താമസ്സക്കാരനായ ചെറിയാന് കെസിയ,കെറെൻ ,കെവിൻ എന്നി മുന്ന് പെണ്മക്കളുമുണ്ട്

You might also like

-