16 മണിക്കൂറിനുള്ളില്‍  21 മൈല്‍ നീന്തി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ചു 

15 വയസ്സുള്ള എയ്ജല്‍ കാലിഫോര്‍ണിയാ നെവേഡ അതിര്‍ത്തിയിലെ താഹൊ തടാകത്തിന്റെ ക്യാമ്പ് റിച്ചര്‍ഡസന്‍ ഭാഗത്തു നിന്നും ആരംഭിച്ച മാരത്തോണ്‍ നീന്തല്‍ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12.30 ന് ഇന്‍ക്ലൈയിന്‍ വില്ലേജിന് സമീപമാണ് അവസാനിപ്പിച്ചത്

0

സാന്‍കാര്‍ലോസ് (കാലിഫാര്‍ണിയ): 21 മൈല്‍ തുടര്‍ച്ചയായി 16 മണിക്കൂറിനുള്ളില്‍ താഹൊ തടാകത്തിലൂടെ നീങ്ങി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി എയ്ജല്‍ മൂര്‍ ചരിത്രം സൃഷ്ടിച്ചു.15 വയസ്സുള്ള എയ്ജല്‍ കാലിഫോര്‍ണിയാ നെവേഡ അതിര്‍ത്തിയിലെ താഹൊ തടാകത്തിന്റെ ക്യാമ്പ് റിച്ചര്‍ഡസന്‍ ഭാഗത്തു നിന്നും ആരംഭിച്ച മാരത്തോണ്‍ നീന്തല്‍ ആഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12.30 ന് ഇന്‍ക്ലൈയിന്‍ വില്ലേജിന് സമീപമാണ് അവസാനിപ്പിച്ചത്.

കരയില്‍ നിന്നും മറു കരയിലേക്ക് 21.3 മൈല്‍ (35 കിലോമീറ്റര്‍) നീന്തുന്നതിനിടയില്‍ ഓരോ അര മണിക്കൂറിലും അല്‍പാല്‍പം കഴിച്ച ചിക്കന്‍ സൂപ്പായിരുന്നു തനിക്കാവശ്യമായ ഊര്‍ജ്ജം പകര്‍ന്നതെന്ന് എയ്ജല്‍ പറഞ്ഞു.ഈ നീന്തല്‍ സാഹസത്തിന് മുന്‍പ് കാറ്റലിന, സാന്റ ബാര്‍ബറ ചാനലുകള്‍ കൂടി ഈ കൊച്ചു മിടുക്കി നീന്തി കടന്നിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന ആദ്യ പെണ്‍ കുട്ടിയാണ് എയ്ജല്‍. 13 വയസ്സില്‍ ആദ്യമായി തുടര്‍ച്ചയായി സാന്റാ ക്രൂസ് കാപ്പിറ്റോലാ ചാനല്‍ 12 മണിക്കൂറിനുള്ളില്‍ നീന്തിയാണ് ഇവര്‍ മാരത്തോണ്‍ നീന്തലിന് തുടക്കമിട്ടത്.

ചിലി, സ്വീഡന്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും എയ്ജല്‍ തന്റെ നീന്തല്‍ പ്രകടനം നടത്തിയിട്ടുണ്ട്. ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ ഉദ്ദാരണത്തിന് ഫണ്ട് ശേഖരിക്കുന്നതിനും ഈ നീന്തലിനിടയില്‍ ഈ കുട്ടി സമയം കണ്ടെത്തിയിരുന്നു

You might also like

-