ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു

942-ല്‍ 'കിടി ഹസാല്‍' എന്ന മറാത്തി ചിത്രത്തില്‍ ''നാചു യാ ഗാഥേ..ഖേലു നാ മണി ഹാസ് ബാരി..'' എന്ന ഗാനത്തിലൂടെയാണ് ലത മങ്കേഷ്‌കര്‍ എന്ന ഗായികയുടെ ജനനം. പക്ഷെ ഈ ഗാനം സിനിമയില്‍ പ്രത്യക്ഷപ്പട്ടില്ല

0

മുംബൈ | ഇന്ത്യയുടെ വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. ഇന്ന് രാവിലെ 8.12 ന് ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു.ജനുവരി 11 നാണ് 92 വയസ്സുകായ ലതാ മങ്കേഷ്കറെ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു. തന്റെ 13ാം വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേതക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്‌കറിന് കഴിഞ്ഞു.ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ അവർ തന്‍റെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക. ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം.

942-ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ”നാചു യാ ഗാഥേ..ഖേലു നാ മണി ഹാസ് ബാരി..” എന്ന ഗാനത്തിലൂടെയാണ് ലത മങ്കേഷ്‌കര്‍ എന്ന ഗായികയുടെ ജനനം. പക്ഷെ ഈ ഗാനം സിനിമയില്‍ പ്രത്യക്ഷപ്പട്ടില്ല. എന്നാല്‍ അതെ വര്‍ഷം തന്നെ ‘പാഹിലി മംഗള-ഗോര്‍’ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ”നടാലി ചൈത്രാചി നവാലായി…” എന്ന ഗാനം ആലപിക്കുകയും ചെയ്തു.1948ല്‍ പുറത്തിറങ്ങിയ ‘മജ്ബൂര്‍’ എന്ന ചിത്രത്തിന് വേണ്ടി ”മേരാ ദില്‍ തോഡാ..” എന്ന ഗാനം പുറത്തെത്തിയതോടെ ലത മങ്കേഷ്‌കര്‍ എന്ന ഗായിക ശ്രദ്ധേയയാകാന്‍ തുടങ്ങി.നിരവധി പുരസ്‌കാരങ്ങളും ഈ ഗായികയെ തേടിയെത്തി. 1969ല്‍ പത്മഭൂഷണ്‍,1999ല്‍ പത്മവിഭൂഷണ്‍, 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, 2001ല്‍ ഭാരതരത്‌നം, മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവയും ലത മങ്കേഷ്‌കറിന്റെ നേട്ടങ്ങളാണ്.ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരവും നേടി. 1999ല്‍ രാജ്യസഭാംഗമായി.

നേര്‍ത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‍കരിച്ചവരുടെ മുന്നില്‍ പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ് ഡി ബര്‍മ്മന്‍, മദന്‍ മോഹന്‍, ശങ്കര്‍ ജയ്കിഷന്‍, ബോംബെ രവി, സലില്‍ ചൗധരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീതശില്‍പ്പികളുടെ ഈണങ്ങള്‍ ലതയുടെ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതന്‍ കെ ലോഗോ, ലതാ പാടിയപ്പോള്‍ നെഹ്രു വരെ കണ്ണീരണിഞ്ഞു. ആ ശബ്ദം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകള്‍. 36 ഭാഷകളിലായി 50000ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടംപിടിച്ചിട്ടുണ്ട് ലതാജി

You might also like

-