ഇന്ത്യൻ വംശജൻ നിഖില്‍ കുമാര്‍ ആറംഗ യു എസ് ഒളിമ്പിക് ടീമില്‍
മാര്‍ച്ച് ആദ്യവാരം നടന്ന യോഗ്യതാ മത്സരത്തിനാണ് ടോക്കിയോ സമ്മര്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ഇവര്‍ അര്‍ഹത നേടിയത്.14 വയസ്സില്‍ ടേബിള്‍ ടെന്നിസ്സ് മെന്‍സ് വേള്‍ഡ് കപ്പില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു കനക
സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നിഖില്‍, കനക ജായെ നേരത്തെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മാര്‍ച്ച് ആദ്യവാരം നടന്ന യോഗ്യതാ മത്സരത്തിനാണ് ടോക്കിയോ സമ്മര്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ ഇവര്‍ അര്‍ഹത നേടിയത്.14 വയസ്സില്‍ ടേബിള്‍ ടെന്നിസ്സ് മെന്‍സ് വേള്‍ഡ് കപ്പില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു കനക. 2000ത്തില്‍ ജനിച്ച കനക 16-ാം വയസ്സില്‍ യു എസ് ഒളിമ്പിക് ടീമില്‍ സ്ഥാനം നേടിയിരുന്നു.
ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നും യു എസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സ്‌പോര്‍ട്ട്‌സ് താരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ നിഖില്‍ കുമാറിന്റെ പേരില്‍ കുറിക്കര്രെട്ടിട്ടുണ്ട്.ഒളിമ്പിക് ടേബിള്‍ ടെന്നിസ്സില്‍ വിജയകിരീടം നേടുന്നതിന് കഠിന പരിശ്ഗമത്തിലാണ് ഇന്ത്യന്‍ താരങ്ങളായ കനകയും, നിഖില്‍ കുമാറും