ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ തന്നെ തങ്ങണമെന്ന് ഭാരതസർക്കാർ
ക്യാമ്പസ് ഹൗസിങ്ങിലോ, അവിടെ പ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ സഹപാഠികളുടെ ഭവനത്തിലോ താമസ സൗകര്യം കണ്ടെത്തണം, അതോടൊപ്പം ഹെല്‍ത്ത് സര്‍വ്വീസസ് , ഇന്റര്‍നാഷ്ണല്‍ സ്റ്റുഡാന്റ് സര്‍വീസസ് എന്നിവയുമായി ചര്‍ച്ച നടത്തി ക്യാമ്പസില്‍ തന്നെ തുടരണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കോളേജുകളും, യൂണിവേഴ്‌സിറ്റികളും അടച്ച സാഹചര്യത്തില്‍, അമേരിക്കയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തല്‍ക്കാലം തുടരണമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു.ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പു നല്‍കിയിരിക്കുന്നത്. ക്യാമ്പസ് ഹൗസിങ്ങിലോ, അവിടെ പ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ സഹപാഠികളുടെ ഭവനത്തിലോ താമസ സൗകര്യം കണ്ടെത്തണം, അതോടൊപ്പം ഹെല്‍ത്ത് സര്‍വ്വീസസ് , ഇന്റര്‍നാഷ്ണല്‍ സ്റ്റുഡാന്റ് സര്‍വീസസ് എന്നിവയുമായി ചര്‍ച്ച നടത്തി ക്യാമ്പസില്‍ തന്നെ തുടരണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്ര നടത്തരുതെന്നും, യാത്ര ആവശ്യമാണെങ്കില്‍ യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യൂണിവേഴിസിറ്റി അടച്ചതിനെ തുടര്‍ന്നുള്ള അസകൗര്യം തരണം ചെയ്യുന്നതിന് നോര്‍ത്ത് അമേരിക്കാ തെലുങ്ക് അസോസിയേഷന്‍ സഹകരണം നല്‍കുന്നതു പോലെ മറ്റ് ഇന്ത്യന്‍- സംസ്ഥാന സംഘടനകളും മുന്നോട്ടു വരണമെന്നും കോണ്‍സുല്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലേക്കു വരുന്നതിന് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചാല്‍ മെഡിക്കല്‍ സ്‌ക്രീനിങ്ങ്, 14 ദിവസത്തെ ക്വാറന്റിന്‍ എന്നിവ ഇന്ത്യയിലെത്തിയാല്‍ വേണ്ടിവരുമെന്നുള്ളതു ഓര്‍ത്തിരിക്കണമെന്നും കോണ്‍സുലേറ്റിന്റെ അറിയിപ്പില്‍ പറയുന്നു.