കിവീസിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെ അരങ്ങേറി
51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഹര്‍മന്‍പ്രീതിന്‍റേത്. നേരത്തെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ജോര്‍ജ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു.
51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഹര്‍മന്‍പ്രീതിന്‍റേത്. നേരത്തെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
പിന്നീടെത്തിയ ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ഇന്ത്യയെ് മുന്നോട്ട് നയിച്ചു. ജമീമ 59 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 133 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. 103 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിനെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ ഡിവൈന്‍ പുറത്താക്കി. ലിയ തഹുഹു കിവീസിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ന്യൂസിലന്‍ഡ് ഓപ്പണര്‍ സൂസി ബേറ്റ്‌സിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ബേറ്റ്‌സ് 67 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ കാത്തി മാര്‍ട്ടിന്‍ 39 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.