ഇന്ത്യൻ സൈനികൻ തീവ്വ്രവാദികൾക്കൊപ്പം പിടിയിൽ

ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് തീവ്രവാദികള്‍ക്കൊപ്പം പൊലീസ് പിടിയിളാറ്റുള്ളത്

0

ഡൽഹി :അതിർത്തിയിൽ ഇന്ത്യൻ സൈനികൻ തീവ്രവാദികൾക്കൊപ്പം
പിടിയിലായി ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് തീവ്രവാദികള്‍ക്കൊപ്പം പൊലീസ് പിടിയിളാറ്റുള്ളത് . ജമ്മു കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദാവീന്ദര്‍ സിങാണ് രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പമുള്ള യാത്രക്കിടെ പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത് .നാവേദ് ബാബു, ആസിഫ് എന്നീ രണ്ട് ഹിസ്ബുല്‍ മുജാഹിദ് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ ദാവീന്ദര്‍ സിങിനെ ശ്രീനഗര്‍-ജമ്മു ഹൈവേയിലുള്ള വാന്‍പോ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്. ഡെപ്യൂട്ടി സൂപ്രണ്ടായ ദാവീന്ദര്‍ സിങ്, കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഏറ്റുവാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനാണ്.

ദക്ഷിണ കശ്മീരില്‍ 11 ഇതര സംസ്ഥാന തൊഴിലാളികളെ കൊന്ന കേസില്‍ പ്രതിയാണ് നവീദ് ബാബു. പൊലീസ് നിരീക്ഷണത്തിലായിരുന്ന നവീദ്, യാത്രാമധ്യേ സഹോദരനെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിക്കവേയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷം നടത്തിയ റെയ്ഡില്‍ ഇവരുടെ വസതികളില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

You might also like

-