പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങൾ റെഡി

ഏഴാം തിയതി മുതലുള്ള ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് സര്‍വീസുകളാണ് ദോഹയില്‍ നിന്ന് കേരളത്തിലേക്കുണ്ടാവുക. ദോഹയില്‍ നിന്നും കൊച്ചിയിലേക്കാണ് ആദ്യ വിമാനം.

0

കോവിഡ് അടിയന്തിര സാഹചര്യത്തില്‍ ഗൾഫ് നാടുകളിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയായിതയ്യാറായി

ഏഴാം തിയതി മുതലുള്ള ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് സര്‍വീസുകളാണ് ദോഹയില്‍ നിന്ന് കേരളത്തിലേക്കുണ്ടാവുക. ദോഹയില്‍ നിന്നും കൊച്ചിയിലേക്കാണ് ആദ്യ വിമാനം. ഇരുന്നൂറ് പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക. രണ്ടാമത്തെ വിമാനം നാലാം ദിനത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക്. ഇതിലും 200 പേര്‍ക്ക് യാത്ര ചെയ്യാം.

ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.

രണ്ടാം ദിവസത്തില്‍ മനാമ-കൊച്ചി, ദുബൈ-ചെന്നൈ എന്നീ സെക്ടറുകളിലും വിമാന സര്‍വീസുകൾ

മൂന്നാം ദിനത്തില്‍ കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡല്‍ഹി എന്നീ സെക്ടറുകളിലും വിമാനങ്ങൾ നാലാം ദിനത്തില്‍ ദോഹ-തിരുവനന്തപുരം റൂട്ടില്‍ വിമാന സര്‍വീസുകൾ

അഞ്ചാം ദിവസത്തില്‍ സൌദിയിലെ ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബൈ-കൊച്ചി എന്നീ റൂട്ടിലാണ് ഓരോ സര്‍വീസുകള്‍.

ആറാം ദിനത്തില്‍ ജിദ്ദ-ഡല്‍ഹി റൂട്ടിലും വിമാന സര്‍വീസുണ്ട്. കേരളത്തിലേക്ക് അന്നേ ദിവസം സര്‍വീസുകളൊന്നും ഇല്ല

ഏഴാം ദിവസത്തില്‍ കുവൈത്ത്-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍.

പ്രവാസികൾ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. നാല് വിമാനത്താവളങ്ങള്‍ കേന്ദ്രകരിച്ചും പരിശോധന സംവിധാനം ഒരുക്കും. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്‍റൈന്‍ സംവിധാനത്തിലേക്ക് മാറ്റും. രോഗം സ്ഥിരീകരിച്ചാല്‍ കോവിഡ് സെന്‍ററുകളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. വഴിയില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയോ സന്ദര്‍ശിക്കരുത്. വീട്ടിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം

You might also like

-