ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാർക്ക് മാർഗ്ഗനിദേശങ്ങളുമായി ഇന്ത്യന്‍ എംബസികള്‍

ഇറാനിലെ ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: ‪+989128109115‬, ‪+989128109109‬, ഇമെയില്‍: consular@indianembassytehran.com.

ഡൽഹി | ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു.ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ ഏതു സാമ്നത്തിച്ച മാർഗ്ഗ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. സ്ഥിതിഗതികള്‍ എംബസി അധികൃതരും നോര്‍ക്കയും നിരീക്ഷിച്ചു വരുകയാണ്. ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി എംബസികള്‍ നിരന്തരസമ്പര്‍ക്കത്തിലാണ്. വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളിലോ, നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണമെന്നും അജിത്ത് കോളശേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇറാനിലെ ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: ‪+989128109115‬, ‪+989128109109‬, ഇമെയില്‍: consular@indianembassytehran.com.

ഇസ്രയേലിലെ ടെല്‍ അവീവ് ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ ലൈന്‍: ‪+ 97254-7520711‬, ‪+97254-3278392‬, ഇമെയില്‍: cons1.telaviv@mea.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), ‪+91-8802012345‬ (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

You might also like

-