അമേരിക്കയിൽ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍

ശ്രീനിവാസും ഭാര്യ ഷാന്റിയും ടെക്‌സ്‌സ് എ ആന്റ് എം യൂണിവേഴ്‌സിറ്റി (കോളേജ് സ്റ്റേഷന്‍) വിദ്യാര്‍ഥികളായിരുന്നു. ശ്രീനിവാസനു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദവുമുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ഷാന്റി യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രോജക്റ്റ് ലീഡ് ആര്‍കിടെക്റ്ററായിരുന്നു.

0


ഹൂസ്റ്റണ്‍: ഇന്ത്യന്‍ ദമ്പതികളെ ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിലുള്ള വസതിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
ഫെബ്രുവരി 18 തിങ്കളാഴ്ച രാവിലെ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലിസ് ശ്രീനിവാസ് (51), ഭാര്യ ഷാന്റി (46) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഷാന്റിയുടെ ശരീരം ഡ്രൈവ്‌വേയിലും ശ്രീനിവാസിന്റെതു വീടിനകത്തെ ബെഡ്‌റൂമിലും ആയിരുന്നു. സംഭവം നടക്കുമ്പോള്‍ ഇവരുടെ 16 വയസ്സുള്ള മകള്‍ വീട്ടില്‍ ഉറക്കത്തിലായിരുന്നു.ശ്രീനിവാസ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. രാവിലെ ഉറക്കം ഉണര്‍ന്നപ്പോഴാണു മകള്‍ വിവരം അറിയുന്നത്.

ശ്രീനിവാസ് ടെക്‌സസ് ആസ്ഥാനമായി രൂപീകരിച്ച ഇന്തോ –അമേരിക്കന്‍ ചാരിറ്റി ഫൗണ്ടേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

ശ്രീനിവാസും ഭാര്യ ഷാന്റിയും ടെക്‌സ്‌സ് എ ആന്റ് എം യൂണിവേഴ്‌സിറ്റി (കോളേജ് സ്റ്റേഷന്‍) വിദ്യാര്‍ഥികളായിരുന്നു. ശ്രീനിവാസനു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദവുമുണ്ട്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ഷാന്റി യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രോജക്റ്റ് ലീഡ് ആര്‍കിടെക്റ്ററായിരുന്നു. ഇരുവരുടേയും മരണം ഹൂസ്റ്റണ്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഞെട്ടല്‍ ഉളവാക്കി

You might also like

-