ഇൻഡ്യയിൽ താമസിക്കുന്ന വിദേശ പൗരൻ മാർക്ക് ഇന്ത്യൻ പൗരത്വം

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനാവുക എന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.1955 പൗരത്വനിയമവും 2009ലെ നിയമവും 2019ലെ ഭേദഗതി നിയമവും അനുസരിച്ചാണ് വിജ്ഞാപനം.

0

ഡൽഹി: ദേശീയ പൗരത്വനിയമത്തിന്റെ പിൻബലത്തിൽ ഇന്ത്യയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനാവുക എന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.1955 പൗരത്വനിയമവും 2009ലെ നിയമവും 2019ലെ ഭേദഗതി നിയമവും അനുസരിച്ചാണ് വിജ്ഞാപനം. ഇന്ത്യയിൽ വിവിധ കാലങ്ങളിലായി എത്തിയ മുസ്ലീം ഇതര പൗരന്മാരായ വർക്കാണ് പൗരത്വം നൽകുന്നത്. ഗുജറാത്ത്, ഹരിയാന,രാജസ്ഥാൻ, ഛത്തീസ്ഗഢ് , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്നത്.

2019ലെ ദേശീയ പൗരത്വ ഭേദഗതി അനുസരിച്ച് മുസ്ലീങ്ങളല്ലാത്തവർക്കാണ് ഇന്ത്യയിലെ പൗരത്വത്തിന് അവകാശമുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു , സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ വിശ്വാസികൾക്കാണ് അനുവാദമുള്ളത്. 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയവരെയാണ് പരിഗണിക്കുന്നത്.

You might also like

-