സിറോ മലബാര്‍ സഭയ്ക്കെതിരെ ഇന്ത്യൻ കാത്തലിക് ഫോറം

ഇന്ത്യൻ കാത്തലിക് ഫോറം അടക്കമുള്ള സംഘടനകളെ സഭ അംഗീകരിക്കുന്നില്ലെന്ന് ഇന്നലെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡ് നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് ഇന്ത്യൻ കാത്തലിക് ഫോറം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്

0

കൊച്ചി: ഇന്ത്യൻ കാത്തലിക് ഫോറം സഭാവിരുദ്ധ സംഘടന ആണെന്ന സിറോ മലബാർ സഭ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ കാത്തലിക് ഫോറം രംഗത്തെത്തി. പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

Amt. ഇന്ത്യൻ കാത്തലിക് ഫോറം അടക്കമുള്ള സംഘടനകളെ സഭ അംഗീകരിക്കുന്നില്ലെന്ന് ഇന്നലെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡ് നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് ഇന്ത്യൻ കാത്തലിക് ഫോറം പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. Amt എന്ന സംഘടന സഭാവിരുദ്ധ നടപടികളുമായി മുന്നോട്ട് വന്നപ്പോൾ കര്‍ദ്ദിനാളിനെയും സഭയെയും പ്രതിരോധിക്കാനാണ് അൽമായ സംഘടന ഉണ്ടാക്കിയതെന്നാണ് ഇന്ത്യൻ കാത്തലിക് ഫോറം പറയുന്നത്.

ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ച സംഘടനയാണ് ഇന്ത്യന്‍ കാത്തലിക് ഫോറം.

You might also like

-