വാടകക്കാരെ ഒഴിപ്പിക്കാന്‍ സഹായികളുമായി എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ റീണു സൈനി അറസ്റ്റില്‍

0

മൗണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ): മൗണ്ടന്‍ വ്യൂ ബൈ ഓക്‌സ്ട്രീറ്റിന്‍ വാടകക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്നതിന് മറ്റ് നാല് പുരുഷ സഹായികളുമായി എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയും, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്ററും, റീഷാ കാപ്പിറ്റലിന്റെ സ്ഥാപകയുമായ റീനു സെയ്‌നിയെ പോലീസ് അറസ്റ്റ് ചെയ്തു.

സണ്ണിവെയ്‌ലില്‍ താമസിക്കുന്ന റീനു നാല് പേരുമൊത്ത് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേരുകയും അവിടെ താമസിച്ചിരുന്ന രണ്ട് കുട്ടികളും, മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തോട് ഉടനെ ഒഴിഞ്ഞു പോകുകയോ, വാടക കുടിശ്ശിക ഏല്‍പ്പിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു ഇവരെ കണ്ടയുടെ വാതില്‍ അടച്ച കുടുംബങ്ങളെ മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് പുറത്താക്കുന്നതിനും ഇവര്‍ ശ്രമിച്ചു. ഇതിനിടയില്‍ പുറകിലൂടെ നാല് പേരും രക്ഷപ്പെട്ടു പോലീസിനെ വിവരം അറിയിച്ചു പോലീസ് എത്തിച്ചേര്‍ന്നപ്പോള്‍ വീടിന് മുമ്പില്‍ നിന്നിരുന്ന റീനു ഉള്‍പ്പെടെയുള്ള അഞ്ചു പേരേയും കസ്റ്റഡിയിലെടുത്തി. സെയ്‌നിക്കെതിരെ, മോഷണശ്രമം, കുറ്റ കൃത്യം നടത്തുന്നതിനുള്ള ഗൂഡാലോചന, അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള വൈദ്യുതി അനധികൃതമായി തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. സെയ്‌നി എന്തുകൊണ്ടാണ് ഇത്തരം അധിക്രമങ്ങള്‍ക്ക് ആളുകളെ വാടകക്കെടുത്തതെന്ന് മനസ്സിലാകുന്നില്ല, പോലീസ് പറഞ്ഞു അറസ്റ്റ് ചെയ്ത ഇവരെ സാന്റാ ക്ലാര കൗണ്ടി ജയിലില്‍ അടച്ചു. 75000 ജാമ്യ സംഖ്യ നിശ്ചയിച്ചിട്ടുണ്ട്.

You might also like

-