യു.എസ് കോണ്‍ഗ്രസ് അസി. വിപ്പായി രാജാ കൃഷ്ണമൂര്‍ത്തിക്ക നിയമനം

0

വാഷിംഗ്ടണ്‍ ഡിസി: ഇല്ലിനോയിയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് പ്രതിനിധിയും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണ മൂര്‍ത്തിയെ 116മത് കോണ്‍ഗ്രസ് അസ്സി.വിപ്പായി നിയമിച്ചുകൊണ്ടു ഭൂരിപക്ഷ പാര്‍ട്ടിയുടെ വിപ്പ് ജെയിംസ് ഇ. ക്ലെബേണ്‍ ഉത്തരവിറക്കി. ഫെബ്രുവരി 25 വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രകുറിപ്പിലാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം സ്ഥീരീകരിച്ചത്.

കൃഷ്ണമൂര്‍ത്തിയുടെ ഓഫീസും വാര്‍ത്ത സ്ഥിരീകരിച്ചു.കോണ്‍ഗ്രസ് അംഗങ്ങളുടെ കൃത്യമായ കണക്കും, അവര്‍ എവിടെ നില്‍ക്കുന്നു എന്നു കണ്ടെത്തി വിപ്പിനെ വിവരം നല്‍കുകയും കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന ബില്ലിനെ കുറിച്ചുള്ള അംഗങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നതാണ് വിപ്പിന്റെ പ്രധാന ഉത്തരവാദിത്വം.

പുതിയ നിയമനത്തില്‍ അതീവതൃപ്തനാണെന്നും, വിപ്പ് ഓപ്പറേഷനില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ അവസരം ലഭിച്ചതിന് സന്തോഷിക്കുന്നതായും പുതിയ നിയമനത്തെ കുറിച്ചു രാജാകൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റിന് ഭൂരിപക്ഷമുള്ള യു.എസ്. സെനറ്റില്‍ സുപ്രധാന സ്ഥാനം ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ലഭിക്കുന്നത്. കൃഷ്ണമൂര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരംഗീകാരം കൂടിയാണിത്

You might also like

-