അമേരിക്കയില്‍ വിസ തട്ടിപ്പുകേസില്‍ ഇന്ത്യന്‍ വംശജനു ഏഴുവര്‍ഷം തടവ്
അമേരിക്കയില്‍ എത്തിയിട്ട് ഈ രാജ്യത്തെ നിയമം അനുസരിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. തട്ടിപ്പ് നടത്തുന്നിതിനാണ് നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വിസ തട്ടിപ്പുകേസുകളില്‍ ഏറ്റവും വലതും, സങ്കീര്‍ണവുമായ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, ഡിവന്‍സി, അസിമിട്രി എന്നീ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള രണ്ടു വലിയ കമ്പനികളുടെ സ്ഥാപകനുമായ പ്രദ്യുമ്‌ന കുമാര്‍ സാമുവേലിനെ (50) വാഷിംഗ്ടണ്‍ സ്റ്റേറ്റ് വെസ്റ്റേണ്‍ കോടതി ജഡ്ജി ജയിംസ് റോബര്‍ട്ട് ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. സെപ്റ്റംബര്‍ 20-നായിരുന്നു വിധിപ്രഖ്യാപനം.
അമേരിക്കയില്‍ എത്തിയിട്ട് ഈ രാജ്യത്തെ നിയമം അനുസരിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. തട്ടിപ്പ് നടത്തുന്നിതിനാണ് നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതു നിങ്ങളുടെ അത്യാഗ്രഹത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്- വിധി പ്രസ്താവത്തിനിടയില്‍ ജഡ്ജി അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നിന്നുള്ള 250 ജീവനക്കാരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഓരോ ജീവനക്കാരില്‍നിന്നും എച്ച്1ബി വിസ അപേക്ഷയ്ക്ക് 5000 ഡോളറാണ് ഈടാക്കിയത്. മാത്രമല്ല ജീവനക്കാരില്‍ നിന്നും പിടിച്ച എംപ്ലോയ്‌മെന്റ് ടാക്‌സ് ഫെഡറല്‍ ഗവണ്‍മെന്റില്‍ അടയ്ക്കാതെ ഒരു മില്യന്‍ ഡോളറിന്റെ തട്ടിപ്പും ഇയാള്‍ നടത്തിയതായി കോടതി കണ്ടെത്തി.
2018 ജനുവരിയിലാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഇന്ത്യയിലേക്ക് രക്ഷപെട്ടു. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടയില്‍ അമേരിക്കയിലെത്തിയ ഇയാളെ സിയാറ്റില്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അന്നു മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു.
കാലിഫോര്‍ണിയ സാന്‍പെഡ്രോ, വര്‍മിനല്‍ ഐലന്റ് ഫെഡറല്‍ ജയിലിലാണ് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കേണ്ടത്. തുടര്‍ന്നു മൂന്നുവര്‍ഷത്തെ പ്രൊബേഷനും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്.