ന്യുയോര്‍ക്ക് സംസ്ഥാന സെനറ്റിലേക്ക് മലയാളി കെവിന്‍ തോമസ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി
ഇരുപതി ഒമ്പത് വര്‍ഷമായി 6വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെംപ് ഹന്നനാണ് തോമസിന്റെ മുഖ്യ എതിരാളി.
ന്യുയോര്‍ക്ക്: നവംബറില്‍ നടക്കുന്ന ന്യുയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മലയാളിയും ന്യുയോര്‍ക്കിലെ അറിയപ്പെടുന്ന അറ്റോര്‍ണിയുമായ കെവിന്‍ തോമസ് മത്സരിക്കും. സെപ്റ്റംബര്‍ 13നു നടന്ന പ്രൈമറിയില്‍ എതിരില്ലാതെയാണ് കെവിന്‍ തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സ് ന്യുയോര്‍ക്ക് അഡ് വൈസറി കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.
സലാുഒമിിമികെംപ് ഹന്നന്‍
ഇരുപതി ഒമ്പത് വര്‍ഷമായി 6വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെംപ് ഹന്നനാണ് തോമസിന്റെ മുഖ്യ എതിരാളി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവുമുള്ള പഴയ തലമുറയെ പ്രതിനിധീകരിക്കുന്ന എഴുപത്തി രണ്ടു വയസ്സുള്ള കെംപ് ഹന്നനെ പരാജയപ്പെടുത്തുക ദുഷ്കരമാണ്.
യുവതല മുറയുടെ പ്രതിനിധി എന്ന നിലയിലും ന്യുയോര്‍ക്കിലെ സാധാരണക്കാരനുവേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണി എന്ന നിലയിലും മുപ്പത്തി മൂന്നുകാരനായ കെവിന്‍ തോമസ് ശക്തമായ മത്സരം കാഴ്ച വെക്കുമെന്നുറപ്പാണ്. 6വേ ഡിസ്ട്രിക്റ്റില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ ശക്തമായ സാന്നിധ്യം കെവിന്‍ തോമസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
സല്ശി,ംശളലൃശിര്യ
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രത്യേകിച്ചു ട്രംപിന്റെ നടപടികളെ എതിര്‍ക്കുന്ന കെവിന്‍ തോമസിന് അനുകൂല തരംഗമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. പത്തു വയസ്സില്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തിയ കെവിന്‍ തിരുവല്ല കൊച്ചുപുത്തന്‍പുരക്കല്‍ റേച്ചല്‍ തോമസിന്റേയും റാന്നി സ്വദേശി തോമസ് കാനം മൂട്ടലിന്റെ മകനാണ്. ദുബായിലായിരുന്നു ജനനം. ഫാര്‍മസിസ്റ്റായ റിന്‍സി തോമസാണ് ഭാര്യ.