അതിർത്തിയിൽ സൈനിക മേധാവികളുടെ ചർച്ചക്കിടെ ഇന്ത്യൻ അതിർത്തിയിൽ വൻ സൈനിക നീക്കവുമായി ചൈനയുടെ സേനാവിന്യാസം
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വലിയ സേന വിന്യാസം കഴിഞ്ഞ ആറിനാണ് ചൈനീസ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുള്ളത്
ന്യൂസ് ഡെസ്ക് :ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്ന് വടക്കുപടിഞ്ഞാറൻ അന്തരാഷ്ട്ര അതിർത്തി മേഖലയിലേക്ക് ആയിരക്കണക്കിന് പാരാട്രൂപ്പറുകളും കവചിത വാഹനങ്ങളും ഉൾക്കൊള്ളുന്ന വലിയ തോതിലുള്ള സൈനിക നീക്കം ചൈന നടത്തി , ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വലിയ സേന വിന്യാസം കഴിഞ്ഞ ആറിനാണ് ചൈനീസ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തട്ടുള്ളത്
അതിർത്തി പ്രതിരോധം വേഗത്തിൽ ശക്തിപ്പെടുത്താനുള്ള ചൈനയുടെ ശക്തി വെളിവാക്കുന്നതാണ് സേന വിന്യാസം
സിവിലിയൻ എയർലൈൻസ്, ലോജിസ്റ്റിക്കൽ ട്രാൻസ്‌പോർട്ട് ചാനലുകൾ, റെയിൽവേകൾ എന്നിവ ഉപയോഗിച്ച് പിഎൽഎ വ്യോമസേനയുടെ വ്യോമസേന ബ്രിഗേഡിന് കീഴിലുള്ള ആയിരക്കണക്കിന് പാരാട്രൂപ്പറുകൾ അടുത്തിടെ ഹ്യൂബിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഇന്ത്യ ചൈന അതിർത്തിയിൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ പീഠഭൂമിയിലെ ഒരു വെളിപ്പെടുത്താത്ത സ്ഥലത്തേക്ക് നീങ്ങിയതായി ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്തു.
ചൈനയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട പ്രവിശ്യയാണ് ഹ്യൂബി, എന്നാൽ ഇപ്പോൾ അത് പൂർണമായും കോവിഡ് മുകതമാണ് . ഇവിടെ തമ്പടിച്ചിട്ടുള്ള സൈനികർ വ്യായാമങ്ങൾ നടത്തുന്നതായും ഇൻഡിക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതായും സിസിടിവി യുടെ റിപ്പോർട്ടിൽ പറയുന്നു കവചിത ടാങ്കറുകൾ , വൻതോതിൽഅതിർത്തിയിൽ എത്തിസിച്ചും നൂറുകണക്കിന് സൈനിക ഉപകരണങ്ങളുംഅതിർത്തിമേഖലയിൽ ചന എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും ചൈനീസ് മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട് യുദ്ധം പൊട്ടിപുറപ്പെട്ടാൽ എത്തണം മണിക്കൂറിനുള്ള അതിർത്തി പിന്നിടാനാകുമെന്നു ചൈനീസ് സൈനിക ഉദ്യോഗസ്ഥർ
പറഞ്ഞതായും ചൈനീസ്പ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
“ഈ തന്ത്രപരമായ സൈനിക ദൗത്യം വഴി അണിനിരന്ന സൈനികരെ അതിർത്തിയിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല അതിർത്തിയിൽ ഗതാഗതം പൂർണതോതിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട് ഞങ്ങളുടെ ഗതാഗത മാർഗ്ഗങ്ങൾ ഗണ്യമായി വികസിപ്പിക്കുകയും മുഴുവൻ സൈനികരുമായി അതിർത്തിയിൽ തന്ത്രങ്ങൾ മെനയുന്നനും സൈനികരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു, ”വ്യോമസേന ബ്രിഗേഡിലെ പരിശീലന വിഭാഗം മേധാവി മേജർ കേണൽ മാവോ ലീ സിസിടിവിയോട് പറഞ്ഞു.
ലഡാക്കിലെ കടന്നുകയറ്റത്തില്‍ ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി ഒരു ദിവസം പിന്നിട്ടിരിക്കെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈനീസ് മാധ്യമം. കമ്മ്യൂണിസ്റ്റ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ സര്‍വ്വായുധ സജ്ജരായി പരിശീലിക്കുന്ന ദൃശ്യങ്ങളോടെയാണ് ഗ്ലോബല്‍ ടൈംസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇരു സൈന്യങ്ങളുടെയും ലഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പോയന്‍റില്‍ വെച്ചാണ് ഇക്കഴിഞ്ഞ 6ന് ചര്‍ച്ച നടത്തിയത്. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍ മേധാവി ലഫ്റ്റന്‍റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാണ് ചൈനയുടെ നിലപാട്. അതെ സമയം പാങ്കോങ്ങ് സോ പ്രദേശത്ത് സ്റ്റാറ്റസ് ക്വാ പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം കാര്യങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ലഫ്റ്റന്‍റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.