അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം.

0

അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. അനായാസ വിജയവും ഏഷ്യാ കപ്പ് കിരീടവും ലക്ഷ്യമിട്ടായിരുന്നു ബംഗ്ലാദേശ് കളത്തിലിറങ്ങിയത്. അതിന് കാരണം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 106 റണ്‍സ് എന്ന ചെറു സ്കോറില്‍ ഒതുങ്ങിയത് തന്നെയായിരുന്നു.

ഒറ്റനോട്ടത്തില്‍ കപ്പ് ബംഗ്ലാദേശിന് ഉറപ്പിച്ചതു പോലെയായിരുന്നു കളിയുടെ ഗതി. എന്നാല്‍ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് വെറും 101 റണ്‍സിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അഥര്‍വ അങ്കോല്‍‌ക്കറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ 32.4 ഓവറിലാണ് 106 റണ്‍സ് എടുത്തത്. 37 റണ്‍സെടുത്ത കരണ്‍ ലാല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നായകന്‍ ധ്രുവ് ജുറേല്‍ 33 റണ്‍സെടുത്തു.

അനായാസ വിജയം സ്വപ്നം കണ്ടിറങ്ങിയ ബംഗ്ലാദേശിന് ആദ്യ അടി നല്‍കിയത് ആകാശ് സിങായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ മൂന്നു റണ്‍ മാത്രം നില്‍ക്കെ തന്‍സിദ് ഹസനെ ആകാശ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടങ്ങോട്ട് വിക്കറ്റ് മഴയായിരുന്നു.

അഞ്ച് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങി, മടക്കി. 23 റണ്‍സെടുത്ത നായകന്‍ അക്ബര്‍ അലി മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരെ കുറച്ചെങ്കിലും പ്രതിര

You might also like

-