ചരിത്രം തിരുത്തി നീരജ് ചോപ്ര !ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് സ്വർണം

ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്.

0

ടോക്യോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം.

ഒളിംപിക് ചരിത്രത്തില്‍ അത്‌ലറ്റിക്സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്.2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുലെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

രാജ്യമൊന്നടങ്കം ആഹ്ലാദത്താൽ ഹർഷാരവം മുഴക്കുന്ന നിമിഷമാണിത്. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജാവലിൻ ത്രോ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നു.
May be an image of 2 people, people standing and people playing sport
You might also like

-