ഇസ്രായേലും-പലസ്തീനും സംയമനം പാലിക്കണമെന്ന് യു എൻ രക്ഷാസമിതിയിൽ ഇന്ത്യ
ഹമാസിനെ തുരത്താൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ബോംബിട്ട് തകർത്ത ഇസ്രായേലിന്‍റെ നടപടിയിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
ഗാസ: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇസ്രായേലും-പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു . സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം ഏര്‍പ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്. യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. പലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായും ബൈഡൻ ഫോണിൽ സംസാരിച്ചു. ഗാസയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം തുടരുന്നതിനിടയിലാണ് അടിയന്തിരമായി യു രക്ഷാസമിതി ചേരുന്നത് .
ഹമാസിനെ തുരത്താൻ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ബോംബിട്ട് തകർത്ത ഇസ്രായേലിന്‍റെ നടപടിയിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഇന്നലെയാണ് ഗാസയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന മന്ദിരം ഇസ്രായേൽ വ്യോമസേന ബോംബിട്ടു തകർത്തത്. അൽജസീറ, എപി, എഎഫ്പി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്ത ഇസ്രേൽ തകർത്തത് . കെട്ടിടം ഹമാസ് ആക്രമണത്തിന് മറയാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇസ്രായേൽ പ്രത്യക്രമണം .ഇസ്രായേല്‍ ഹംസ സംഘർഷത്തിൽ ഗാസയില്‍ മരണസംഖ്യ 188 ആയി. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു പലസ്തിനിൽനിന്നും നൂറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്തു .