‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഗുജറാത്ത് വംശഹത്യതെയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് ഇന്ന് സംപ്രേഷണം

ഗുജറാത്ത് വംശഹത്യതെയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നതു . വംശഹത്യതെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. '

0

ഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കുന്നത്. ഗുജറാത്ത് വംശഹത്യതെയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമാണ് ഇന്ന് സംപ്രേഷണം ചെയ്യുന്നതു . വംശഹത്യതെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്ത് എത്തുകയും ഡോക്യുമെന്ററി ഇന്ത്യയിൽ വിലക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്.

യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെൻററി പങ്കുവയ്ക്കുന്നത്. ഡോക്യുമെൻററി പുറത്ത് വന്നതിന് ശേഷവും മുൻ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. ഡോക്യുമെൻററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസിയും.

അതേസമയം, ജെഎൻയുവിൽ ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം പ്രദർശിപ്പിക്കുന്നത് സർവകലാശാല തടഞ്ഞു.ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ യൂണിയൻ രാവിലെ യോഗം ചേർന്നേക്കും. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും പറഞ്ഞാണ്

ജെഎൻയുവിൽ പ്രദർശനം വിലക്കിയത്. വിലക്ക് മറികടന്നു പ്രദർശനം നടത്തിയ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഇന്ന് രാത്രി ഒൻപതുമണിക്ക് വിദ്യാർഥി യൂണിയൻ ഓഫിസിൽ പ്രദർശിപ്പിക്കുമെന്നാണ് കോളജ് യൂണിയൻ വിദ്യാർഥി തീരുമാനിച്ചിരുന്നത്.

എന്നാൽ പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഡോക്യുമെന്ററി പ്രദർശനത്തിൽനിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജെഎൻയു അധികൃതർ ആവശ്യപ്പെട്ടു. വിലക്ക് മറികടന്ന് പ്രദർശനം നടത്തുമോയെന്ന് യൂണിയൻ യോഗത്തിന് ശേഷമേ തീരുമാനിക്കൂ.
അതേസമയം ഡോക്യുമെന്‍ററി രാത്രി ഒമ്പതിന് ജെഎന്‍യു യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എന്നാല്‍ അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.
അതേസമയം ബിബിസി ഡോക്യുമെന്‍ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

You might also like

-