ആഗോള ഭീകരതയ്ക്ക് എണ്ണ പകരുന്ന പാകിസ്ഥാനു നേരെ ഇനിയും ലോകത്തിന് കണ്ണടക്കരുത്‌ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തെ പശ്ചാത്തലത്തിൽ ഭീകരവാദത്തെ യുഎന്‍ സുരക്ഷാ കൗൺസിൽ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.

ജനീവ |ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാൻ്റെ കുറ്റസമ്മതത്തില്‍ അത്ഭുതപ്പെടാനില്ലെന്നും, ആഗോള ഭീകരതയ്ക്ക് എണ്ണ പകരുന്ന പാകിസ്ഥാനു നേരെ ഇനിയും ലോകത്തിന് കണ്ണടയ്ക്കാനാകില്ലെന്നും ഇന്ത്യൻ അംബാസിഡർ യോജ്‌ന പട്ടേൽ അറിയിച്ചു. പതിറ്റാണ്ടുകളായി പാകിസ്താന്‍ ഭീകരവാദത്തെ പിന്തുണച്ചിട്ടുണ്ടെന്ന പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ തുറന്നുപറച്ചിലിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ആഗോള സമൂഹം ഇന്ത്യക്ക് നല്‍കിയ പിന്തുണ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്‍റെ തെളിവാണെന്നും യോജ്‌ന പട്ടേൽ വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തെ പശ്ചാത്തലത്തിൽ ഭീകരവാദത്തെ യുഎന്‍ സുരക്ഷാ കൗൺസിൽ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരവാദിയെന്ന് എൻഐഎ കണ്ടെത്തൽ. പാകിസ്താൻ തീവ്രവാദി ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൂട്ടക്കൊലയുടെ ഗൂഢാലോചനയിൽ ഹാഷിം മൂസയ്ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ അംഗവും പാകിസ്താൻ ആർമിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോയുമാണ് ഹാഷിം മൂസ.

You might also like

-