പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിവാങ്ങുമെന്നു ഇന്ത്യ

പാക് പ്രകോപനത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.ജമ്മുകാശ്മീരിൽ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും

ശ്രീനഗർ | ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിവാങ്ങുമെന്നു ഇന്ത്യ. പാകിസ്ഥാൻ അതിർത്തിയിൽ വെടിവയ്പ് തുടരുകയാണ്. സൈന്യം വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവയ്പ് നടത്തി. പാക് പ്രകോപനത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്.നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.ജമ്മുകാശ്മീരിൽ ഭീകരർക്കെതിരായ നടപടി തുടരുകയാണ് സൈന്യവും ജില്ലാ ഭരണകൂടവും.അതേസമയം പഹൽഗാം ഭീകരാക്രമണ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കി.ഭീകരവിരുദ്ധ ഏജൻസിയിലെ ഐജി, ഡിഐജി, എസ്പി എന്നിവരുടെ മേൽനോട്ടത്തിലുള്ള സംഘങ്ങൾ, ബൈസാരൻ താഴ്‌വരയിൽ ഭയാനകമായ ആക്രമണം കൺമുന്നിൽ അരങ്ങേറുന്നത് കണ്ട ദൃക്‌സാക്ഷികാലിൽ നിന്നും മൊഴിയെടുത്തു .

ഇന്നലെ രാത്രി ഒരു ഭീകരന്‍റെ വീട് സൈന്യം ബോംബിട്ട് തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിന്‍റെ കുപ്വാരയിലുള്ള വീടാണ് തകർത്തത്. ഉഗ്ര സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാകിസ്ഥാന്‍റെ വിരട്ടൽ വേണ്ടെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടി ഉറപ്പാണെന്നും ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കി.പാക്അ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിർത്തിയിലുള്ള ബങ്കറിലേക്ക് ആളുകളെ മാറ്റാൻ സൈന്യം ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. ശക്തമായ തിരിച്ചടി ഭീകരർക്ക് നൽകുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

അതേസമയം പാകിസ്ഥാന്‍റെ പിടിയിലായ ബിഎസ്ഫ് ജവാന്‍റെ മോചനത്തിന് മൂന്ന് തവണ ഫ്ളാഗ് മീറ്റിംഗിന് ശ്രമിച്ചിട്ടും പാകിസ്ഥാൻ കടുംപിടിത്തം തുടരുകയാണ്. ഉന്നത നേതൃത്വം ജവാനെ വിടാൻ അനുവാദം നല്കിയിട്ടില്ലെന്നാണ് പാക് ജവാൻമാർ പറയുന്നത്. സൈനികനെ വിട്ടുകിട്ടിയില്ലെങ്കിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകുക തന്നെ ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കി.

You might also like

-