ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത് ,ബിജെപിയെ വിമർശിച്ച് കത്തോലിക്കാ സഭ

2002 ജനുവരി മുതൽ ജൂലൈ വരെ മാത്രം ക്രൈസ്തവർക്കെതിരെ 302 ആക്രമണങ്ങൾ രാജ്യത്തുണ്ടായി.

0

കൊച്ചി | ബിജെപിയെ വിമർശിച്ച് കത്തോലിക്കാ സഭ. ക്രൈസ്തവർക്കെതിരെ തുടർച്ചയായി അക്രമണങ്ങൾ നടത്തുന്നുവെന്ന് ദീപികയിൽ മുഖപ്രസംഗം. ക്രൈസ്തവ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. സംഘപരിവാർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഛത്തീസ്ഗഡിൽ ആയിരക്കണക്കിന് ക്രൈസ്തവർ വീടുകളിൽ നിന്ന് തല്ലിയോടിക്കപ്പെട്ടു. കരയുന്ന പൗരന്മാർക്ക് മുന്നിൽ ഛത്തീസ്ഗഡ് ഭരണകൂടം നിസംഗരായി നിൽക്കുന്നുവന്നുവെന്നും പരാമർശം.

2002 ജനുവരി മുതൽ ജൂലൈ വരെ മാത്രം ക്രൈസ്തവർക്കെതിരെ 302 ആക്രമണങ്ങൾ രാജ്യത്തുണ്ടായി.
ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നതത് യു പിയിലാണ്. പ്രതിസ്ഥാനത്തുള്ള സംഘപരിവാർ സംഘടനകൾക്ക് അനുകൂല നിലപാട് ബിജെപി സർക്കാർ സ്വീകരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗം പറയുന്നു

ക്രൈ​​​​സ്ത​​​​വപീ​​​​ഡ​​​​നം: മു​​​​ഖം​​​​മൂ​​​​ടി​​​​യ​​​​ഴി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ
Monday, January 23, 2023 10:53 PM IST
മ​​​​ത​​​​ഭ്രാ​​​​ന്ത് നാ​​​​ടു​​​​വാ​​​​ഴു​​​​ന്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും പൗ​​​​ര​​​​ന്മാ​​​​രും നി​​​​ശ​​​​ബ്ദ​​​​രാ​​​​ക​​​​രു​​​​ത്. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ ചി​​​​ന്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​വി​​​​ല്ലെ​​​​ന്നു ക​​​​രു​​​​താം.

ലോ​​​​ക​​​​ത്ത് ക്രൈ​​​​സ്ത​​​​വർക്കു നേരേയുള്ള പീ​​​​ഡ​​​​നം 30 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ജ​​​​നു​​​​വ​​​​രി 18ന് ​​​​ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട വേ​​​​ൾ​​​​ഡ് വാ​​​​ച്ച് ലി​​​​സ്റ്റ് പ്ര​​​​കാ​​​​രം 2022ൽ ​​​​പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ര​​​​യാ​​​​യ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 36 കോ​​​​ടി! അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പി​​​​ന്നി​​​​ലാ​​​​ക്കി​​​​ക്കൊ​​​​ണ്ട് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ഏ​​​​കാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ഒ​​​​ന്നാ​​​​മ​​​​താ​​​​യി. സൊ​​​​മാ​​​​ലി​​​​യ, യെ​​​​മ​​​​ൻ, എ​​​​റി​​​​ത്രി​​​​യ, ലി​​​​ബി​​​​യ, നൈ​​​​ജീ​​​​രി​​​​യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഇ​​​​റാ​​​​ൻ, സു​​​​ഡാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ട​​​​ത്തി​​​​ൽ പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​താ​​​​യി മ​​​​തേ​​​​ത​​​​ര രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യും. വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന മ​​​​ത​​​​ഭ്രാ​​​​ന്തു​​​​ക​​​​ൾ, ഭ​​​​ര​​​​ണ​​​​കൂ​​​​ട പി​​​​ന്തു​​​​ണ, സ​​​​ഹ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ നി​​​​ശ​​​​ബ്ദ​​​​ത, ഭ​​​​യം എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​ടെ ഗോ​​​​ത്ര​​​​കാ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ മ​​​​ട​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​ണ്. ചെ​​​​റി​​​​യൊ​​​​രു വാ​​​​ർ​​​​ത്ത​​​​യ്ക്ക​​​​പ്പു​​​​റം ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​തെ പോ​​​​കു​​​​ന്ന​​​​ത് പീ​​​​ഡ​​​​ക​​​​രോ​​​​ടു​​​​ള്ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ് മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടാം.

ക്രൈ​​​​സ്ത​​​​വർക്കെതിരേയുള്ള പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​ന്നി​​​​ലാ​​​​ണ് മു​​​​സ്‌​​​​ലിം രാ​​​​ജ്യ​​​​ങ്ങ​​​​ൾ. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റും അ​​​​തി​​​​ന്‍റെ പോ​​​​ഷ​​​​ക​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​ന്ന​​​​വി​​​​ധം വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പി​​​​ടി​​​​മു​​​​റു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​പ്ര​​​​സ്ഥാ​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി. ഇ​​​​ത്ത​​​​രം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും ക്രൈ​​​​സ്ത​​​​വ​​​​ർ നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​യി. താ​​​​ലി​​​​ബാ​​​​ൻ ആ​​​​ധി​​​​പ​​​​ത്യം സ്ഥാ​​​​പി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം പ​​​​ട്ടി​​​​ക​​​​യി​​​​ൽ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്ന അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ ഇ​​​​പ്പോ​​​​ൾ ഒ​​​​ന്പ​​​​താ​​​​മ​​​​താ​​​​യി. അ​​​​വി​​​​ടെ പീ​​​​ഡ​​​​നം കു​​​​റ​​​​ഞ്ഞ​​​​ത​​​​ല്ല, ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ ഒ​​​​ളി​​​​വി​​​​ൽ പോ​​​​കു​​​​ക​​​​യോ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന്, ഇ​​​​റ്റ​​​​ലി​​​​യു​​​​ടെ ചേ​​​​ംബർ ഓ​​​​ഫ് ഡെ​​​​പ്യൂ​​​​ട്ടീസി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​വേ ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സി​​​​ന്‍റെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ അ​​​​ധ്യ​​​​ക്ഷ ക്രി​​​​സ്റ്റ്യ​​​​ാൻ നാ​​​​നി പ​​​​റ​​​​ഞ്ഞു. മ​​​​റ്റു മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ, അ​​​​ഫ്ഗാ​​​​ൻ ക്രൈ​​​​സ്ത​​​​വ​​​​ർ വി​​​​ശ്വാ​​​​സം ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ ‘അ​​​​ഭ​​​​യാ​​​​ർ​​​​ത്ഥി സ​​​​ഭ’എ​​​​ന്നൊ​​​​രു പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​നു ലോ​​​​കം സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും നാ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഓ​​​​പ്പ​​​​ൺ ഡോ​​​​ർ​​​​സി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ട് ഒ​​​​രാ​​​​ഴ്ച​​​​യേ ആ​​​​യി​​​​ട്ടു​​​​ള്ളൂ. അ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം, നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ഇ​​​​സ്‌​​ലാ​​​​മി​​​​ക ഭീ​​​​ക​​​​രസം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഫു​​​​ലാ​​​​നി 11 ക​​​​ത്തോ​​​​ലി​​​​ക്ക​​​​രെ കൊ​​​​ന്ന​​​​ത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മ​​​​കു​​​​ർ​​​​ദി രൂ​​​​പ​​​​ത​​​​യി​​​​ലെ അ​​​​ഭ​​​​യാ​​​​ർ​​​​ഥിക്യാ​​​​ന്പി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. സ​​​​ബ്-​​​​സ​​​​ഹാ​​​​റ​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​ നേ​​​​രേ മു​​​​സ്‌​​​​ലിം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​ണ്. 5014 ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ് നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പല​​​​സ്തീ​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ഓ​​​​രോ ആ​​​​ക്ര​​​​മ​​​​ണത്തിനും വ​​​​ലി​​​​യ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്ന മ​​​​ല​​​​യാ​​​​ളം പ​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​തൊ​​​​ന്നും അ​​​​റി​​​​ഞ്ഞി​​​​ട്ടേ​​​​യി​​​​ല്ല!

പീ​​​​ഡ​​​​ക​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ചൈ​​​​ന പ​​​​തി​​​​നാ​​​​റാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ന്ത്യ പ​​​​തി​​​​നൊ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ​​​​താ​​​​ണ് ഛ​​​​ത്തീ​​​​സ്ഗ​​​​ഡി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക്രൈ​​സ്ത​​വ​​ർ ത​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ത​​​​ല്ലി​​​​യോ​​​​ടി​​​​ക്ക​​​​പ്പ​​​​ട്ടു. സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. നാ​​​​രാ​​​​യ​​​​ൺ​​​​പു​​​​രി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ ദേ​​​​വാ​​​​ല​​​​യ​​​​വും കോ​​​​ൺ​​​​വെ​​​​ന്‍റും സ്കൂ​​​​ളു​​​​മൊ​​​​ക്കെ ആ​​​​ക്ര​​​​മി​​​​ച്ചു.

ക​​​​ര​​​​യു​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു മു​​​​ന്നി​​​​ൽ നി​​​​സം​​​​ഗ​​​​ത​​​​യോ​​​​ടെ നി​​​​ൽ​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ​​​​യും കാ​​​​ഴ്ച​​​​യാ​​​​യി. 2022 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ജൂ​​​​ലൈ​​​​ വ​​​​രെ മാ​​​​ത്രം ഇ​​​​ന്ത്യ​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ 302 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടായതായി ബം​​​​ഗ​​​​ളൂ​​​​രു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​പീ​​​​റ്റ​​​​ർ മ​​​​ച്ചാ​​​​ഡോ​​​​യും നാ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​ഡാ​​​​രി​​​​റ്റി ഫോ​​​​റം, ഇ​​​​വാ​​​​ഞ്ച​​​​ലി​​​​ക്ക​​​​ൽ ഫെ​​​​ലോ​​​​ഷി​​​​പ് ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ന്നീ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ചേ​​​​ർ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. 2021ൽ 505 ‍​ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു. കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ഇ​​​​തു ഹെ​​​​ൽ​​​​പ് ലൈ​​​​ൻ ന​​​​ന്പ​​​​രി​​​​ലൂ​​​​ടെ സ​​​​മാ​​​​ഹ​​​​രി​​​​ച്ച ക​​​​ണ​​​​ക്കാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞു നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ആ​​​​ദ്യ​​​​മേ ഉ​​​​ണ്ടാ​​​​യ​​​​ത്. പ​​​​ത്ര​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ര​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്കി ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നു സം​​​​ശ​​​​യം.

രാ​​​​​ജ്യ​​​​​പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കു ക​​​​​ന​​​​​പ്പെ​​​​​ട്ട സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് അ​​​​​വ​​​​​ഗ​​​​​ണ​​​​​ന മാ​​​​​ത്ര​​​​​മാ​​​​​ണു പ്ര​​​​​തി​​​​​ഫ​​​​​ല​​​​​മെ​​​​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം കേ​​​​​ന്ദ്ര ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​കാ​​​​​ര്യ സ​​​​​ഹ​​​​​മ​​​​​ന്ത്രി ജോ​​​​​ൺ ബാ​​​​​ർ​​​​​ല ത​​ന്നെ വ‍്യ​​ക്ത​​മാ​​ക്കു​​ക​​യു​​ണ്ടാ​​യി. ക്രൈ​​​​​സ്ത​​​​​വ​​​​​ർ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നു ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണം അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച സ​​​​​മാ​​​​​ധാ​​​​​ന​​​​​റാ​​​​​ലി​​​​​യി​​​​​ലാ​​ണ് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞ​​ത്. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​സ സേ​​​​​വ​​​​​ന​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ വി​​​​​ല​​​​​പ്പെ​​​​​ട്ട സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​മാ​​​​​യ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ക്രൈ​​​​​സ്ത​​​​​വസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ല.

രാ​​​​​ജ്യ​​​​​ത്തെ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും ക്രൈ​​​​​സ്ത​​​​​വ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ണ്ട്. മ​​​​​​ഹാ​​​​​​ത്മാഗാ​​​​​​ന്ധി മു​​​​​​ത​​​​​​ൽ ബോ​​​​​​ളി​​​​​​വു​​​​​​ഡ് സൂ​​​​​​പ്പ​​​​​​ർ​​​​​​ താ​​​​​​രം ഷാ​​​​​​രൂ​​​​​​ഖ് ഖാ​​​​​​ൻ വ​​​​​​രെ ഇ​​​​​ത്ത​​​​​രം സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം നേ​​​​​ടി​​​​​യ​​​​​ത്. ആ​​​​​​രോ​​​​​​ഗ്യ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ, വൃ​​​​​​ദ്ധ​​​​​​സ​​​​​​ദ​​​​​​ന​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ വേ​​​​​റെ​​​​​യും. എ​​​​​ന്നി​​​​​ട്ടും മ​​​​​തം​​​​​ മാ​​​​​റ്റു​​​​​ന്ന​​​​​വ​​​​​രെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​മാ​​​​​ണ് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തി​​​​​നു ക്രൈ​​​​​സ്ത​​​​​വ സ​​​​​മൂ​​​​​ഹം ന​​​​​ൽ​​​​​കി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ സ​​​​​മാ​​​​​ധാ​​​​​ന​​​​​റാ​​​​​ലി​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​മെ​​​​​ന്പാ​​​​​ടും ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​ക​​യു​​ണ്ടാ​​യി. എ​​ന്നാ​​ൽ ഇ​​ക്കാ​​ര‍്യം ത​​ന്‍റെ സ​​ഹ​​മ​​ന്ത്രി​​മാ​​രെ​​യും പാ​​ർ​​ട്ടി ​​നേ​​താ​​ക്ക​​ളെ​​യും ബോ​​ധ‍്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ പ​​ശ്ചി​​മബം​​ഗാ​​ൾ സ്വ​​ദേ​​ശി​​യാ​​യ ജോ​​​​​ൺ ബാ​​​​​ർ​​​​​ല എ​​ത്ര​​മാ​​ത്രം വി​​ജ​​യി​​ക്കു​​ന്നു എ​​ന്ന​​തി​​ൽ സം‍ശ​​യ​​മു​​ണ്ട്.

ഇ​​​​ന്ത്യ​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന യു​​​​പി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ മി​​​​ക്ക​​​​വാ​​​​റും പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ടന​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണ് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത്. ക്രൈ​​​​സ്ത​​​​വർക്കെതിരേയുള്ള പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ​​​​യു​​​​മൊ​​​​ക്കെ കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​മൊ​​​​ക്കെ കൊ​​​​ടു​​​​ക്കു​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മാ​​​​ത്ര​​​​മേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു വി​​​​ധി പ​​​​റ​​​​യാ​​​​നാ​​​​കൂ. സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഇ​​​​ര​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ ധ​​​​ർ​​​​മ​​​​സം​​​​സ്ഥാ​​​​പ​​​​നം അ​​​​ത്യ​​​​ന്തം ദു​​​​ഷ്ക​​​​ര​​​​മോ അ​​​​സാ​​​​ധ്യ​​​​മോ ആ​​​​യേ​​​​ക്കാം. മ​​​​ത​​​​ഭ്രാ​​​​ന്ത് നാ​​​​ടു​​​​വാ​​​​ഴു​​​​ന്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും പൗ​​​​ര​​​​ന്മാ​​​​രും നി​​​​ശ​​​​ബ്ദ​​​​രാ​​​​ക​​​​രു​​​​ത്. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​യ ഇ​​​​സ്‌​​​​ലാ​​​​മി​​​​ക രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ ചി​​​​ന്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​വി​​​​ല്ലെ​​​​ന്നു ക​​​​രു​​​​താം.

You might also like

-