പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സെെന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തി.

ഡൽഹി | പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോട് ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയായി ഇന്ത്യ പാകിസ്താനിലെ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സെെന്യം അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തി.
പ്രദേശത്ത് niravathi വീടുകളാകെ തകർnnu . ഇന്ത്യ-പാക് അതിർത്തിയില്‍ ഉറി ചെക് പോസ്റ്റ് കഴിഞ്ഞ് വരുന്ന ഗ്രാമമാണ് സലാമാബാദ്. പാക് ഷെല്ലാക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായും അവർ ബാരാമുള്ളയിലെ ആശുപത്രിയിൽ ചികിത്സയിലാണന്നും നാട്ടുകാർ പറയുന്നു

You might also like

-