പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഗിച്ചുശക്തമായ തിരിച്ചടിച്ചടിച്ച ഇന്ത്യാ

ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിന് സമീപത്തുള്ള പാക് സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്

0

ഡൽഹി :അന്തരാഷ്ട്ര അതിർത്തിയിൽ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിച്ച് ഇന്ത്യ. പാക് സൈന്യത്തിന് നേരെ ടാങ്ക്‌വേധ മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിന് സമീപത്തുള്ള പാക് സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയത്.
ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്തുവിട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ തിരിച്ചടിയെന്നാണ് വിവരം.

അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് ഇന്ത്യന്‍ സേനയ്ക്ക് നേരെ പാകിസ്താന്‍ നടത്തിയിരുന്നത്. സാധാരണ ജനങ്ങള്‍ക്കും സൈന്യത്തിനും നേരെ ഷെല്ലുകള്‍ ഉപയോഗിച്ചുള്ള ആക്രമണവും പാകിസ്താന്‍ തുടര്‍ച്ചയായി നടത്തിയിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് നടന്നപ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

You might also like

-