പാക് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സൈനിക നീക്കം 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പാക്ഭീ കരരുടെ ലോഞ്ച് പാഡുകള്‍ തകര്‍ത്തു

5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും 4 ഭീകര ലോഞ്ച് പാഡുകള്‍ തകര്‍ത്തതായുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

0
  1. ANIVerified account @ANI 25 minutes ago

    Sources: Four terror launch pads in Neelam valley (Pakistan Occupied Kashmir) have been targeted/destroyed, fatalities reported. Indian Army has launched attacks on terrorist camps situated inside Pakistan occupied Kashmir (PoK) opposite the Tangdhar sector.

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും 4 ഭീകര ലോഞ്ച് പാഡുകള്‍ തകര്‍ത്തതായുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് രാവിലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നത്. കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Sources: As per reports, 4-5 Pakistan Army soldiers have been killed and several have been injured. Indian Army has launched attacks on terrorist camps situated inside Pakistan occupied Kashmir (PoK) opposite the Tangdhar sector.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടി. ഭീകരവാദ ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രണം. പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പാക്സൈന്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഞായറാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പാക് വെടിവയ്പ്പില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ വര്‍ഷം രണ്ടായിരത്തിലധികം പ്രാവശ്യം പാകിസ്ഥാന്‍ നിയന്ത്രണരേഖ കടന്ന് വെടിനിര്‍ത്തല്‍ കാരര്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

-