രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 58 ആയി
മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 56വയസ്സുകാരനാണ് മരിച്ചത്
ന്യൂ ഡൽഹി :രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 437 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ മാത്രം 234 കേസുകളാണ് സ്ഥിരീകരിച്ചത്. ഒദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ചുളള മരണം 41 ആയി. 1834 പേർക്ക് രോഗം കണ്ടത്തെിയിട്ടുളളത്.. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 56വയസ്സുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേർ നിരീക്ഷണത്തിലാണ്.ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിൽ കോവിഡ് സ്ഥികരിച്ചതു ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്
മഹാരാഷ്ട്രയിൽ 16 ഉം ആന്ധ്രാ പ്രദേശിൽ 43 ഉം രാജസ്ഥാനിൽ 13 പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അസമിൽ 5 പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 335 കടന്നു.ഡൽഹിയിൽ സഫ്ദർജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്കുമടക്കം 6 ഡോക്ടർമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേരുടെ സാമ്പിളുകൾ 126 ലാബുകളിലായി പരിശോധിച്ചു. 132 പേർ സുഖം ഭേതമായി വിവിധ ആശുപത്രികളിൽ നിന്ന് മടങ്ങി.
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോൺഫറൻസ് വഴി ഇന്ന് ചേരും. കോവിഡ് 19 യുമായി ബന്ധപ്പെട്ട് വിദേശ സംഭാവനകൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്പ്പെട്ടാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ദേശീയ പ്രവണതയായി കണക്കാക്കാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറയുന്നത്. എന്നാൽ ഈ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.