യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഉര്‍ജിതമാക്കി ,ഇന്ത്യ റുമാനിയയിലേയ്ക്ക് രണ്ടു വിമാനങ്ങൾ,ഉക്രൈനിലെ ഇന്ത്യക്കാർ ബന്ധപ്പെടേണ്ട നമ്പറുകൾ .. ,

പാസ്പോർട്ട് കയ്യിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് കയ്യിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ സ്വന്തം വസ്ത്രത്തിൽ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.

0

ഡൽഹി | യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഉര്‍ജിതമാക്കി ഇന്ത്യ. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ പുറപ്പെടും. അതിര്‍ത്തി മേഖലകളിലെ ഇന്ത്യക്കാരെ ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തി. പാസ്പോര്‍ട്ടും പണവും കയ്യില്‍ കരുതണം, വാഹനത്തില്‍ ഇന്ത്യന്‍ പതാകകെട്ടാനും നിര്‍ദേശം നൽകി. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഒാഫീസുകള്‍ തുടങ്ങി. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ സംഘം യുക്രെയ്നിന്‍റെ അയല്‍രാജ്യങ്ങളിലെത്തി. നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ റജിസ്ട്രേഷന്‍ ആരംഭിച്ചു

യുക്രെയ്നില്‍ നിന്ന് റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചശേഷം ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ എന്നീ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നീക്കം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായുള്ള ഉറപ്പ് നേടിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ റുമാനിയയുടെ തലസ്ഥാനമായ ബുക്റെസ്റ്റിലേയ്ക്ക് പുറപ്പെടും. റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള റജിസ്ട്രേഷന്‍ ഹംഗറിലിയിലെ ഇന്ത്യന്‍ എംബസി തുടങ്ങി.

പോളണ്ടിലെ ഇന്ത്യന്‍ എംബസി അതിര്‍ത്തിമേഖലയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേയ്ക്ക് തിരിക്കാന്‍ ഒാഫിസുമായി ബന്ധപ്പെടണം. ഇതിനായി നമ്പറും ഇ മെയില്‍ വിലാസവും പ്രസിദ്ധീകരിച്ചു. അതിര്‍ത്തികളില്‍ ക്യാംപ് ഒാഫീസുകളും ഫെസിലിറ്റേഷന്‍ സെന്‍ററും സജ്ജമാക്കിവരികയാണ്. രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സേവനം ലഭ്യമാക്കാന്‍ വിദേശകാര്യമന്ത്രാലയം പ്രതിരോധമന്ത്രാലയവുമായി ചര്‍ച്ച നടത്തുന്നുണ്ട്. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി അതിര്‍ത്തിയിലെത്തിക്കുക എന്നതാണ് നിലവിലെ പ്രധാനവെല്ലുവിളി. 20,000ല്‍ അധികം പേരാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ െചയ്തിരുന്നത്. 4,000 പേര്‍ മടങ്ങിയെത്തിയിരുന്നു.

ഇന്ത്യയിൽനിന്നും ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയക്കും . ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.
അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം അതിർത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. സ്റ്റുഡന്‍റ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്പോർട്ട് കയ്യിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് കയ്യിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ സ്വന്തം വസ്ത്രത്തിൽ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.

ഹെൽപ് ലൈൻ നമ്പറുകൾ

You might also like

-