പെട്രോൾ വില ലോകത്തിന്റെ നെറുകയിൽ എത്തിച്ചു ഇന്ത്യ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയും കുട്ടി
ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്
തിരുവനന്തപുരം: ഇന്ധനവില തുടർച്ചയായി ഇന്നും വർദ്ധിപ്പിച്ചു പെട്രോളിന് 30 പൈസയും ഡീസലിന്36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്
തുടർച്ചയായി കഴിഞ്ഞ അഞ്ചു ദിവസങ്ങളായിഇന്ധന വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരുന്നു ലോകത്തു പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില വർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.