കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് .രാ ജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി
ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി. ഡോക്. റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ഡ്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി.
ഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7,492,727 പിന്നിട്ട സാഹചര്യത്തിൽ വാക്സിൻ നിർമ്മാണ പുരോഗതിയും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ തയ്യാറായാൽ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇതിനിടെ റഷ്യയുടെ സ്പുട് നിക് വാക്സിന് ഇന്ത്യയിലെ മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി നൽകി. കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയിൽ നല്‍കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.കേന്ദ്ര ആരോഗ്യമന്ത്രി, നീതി ആയോഗ് അംഗങ്ങൾ, വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധ വാക്സിന്റെ നിർമ്മാണത്തിനും വിതരണത്തിനുമുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു.
വാക്സിൻ ലഭ്യമായാൽ അത് വേഗത്തിൽ ജനങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം. ഇതിന് സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ആഗോള സമൂഹത്തെ കൂടി കണക്കിലെടുത്ത് വേണം വാക്സിൻ നിർമ്മാണം. അയൽരാജ്യങ്ങളെ മാത്രമല്ല മറ്റ് രാഷ്ട്രങ്ങളെയും സഹായിക്കാൻ സജ്ജരായിരിക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഉത്സവക്കാലം കണക്കിലെടുത്ത് രോഗവ്യാപനം തടയാൻ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഭ്യർത്ഥിച്ചു.
ഇന്ത്യയില്‍ റഷ്യന്‍ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5 ന്റെ പരീക്ഷണം നടത്താന്‍ അനുമതി. ഡോക്. റെഡ്ഡീസ് ലബോറട്ടറീസിനാണ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ഡ്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉത്സവകാലത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു.ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഡോക്ടര്‍ റെഡ്ഡിസ് ലബോറട്ടറിയാണ് സ്പുട്‌നിക് 5ന്റെ രണ്ട് , മൂന്ന് ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്തുക. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാം ഘട്ട പരീക്ഷണം 1400 പേരിലും നടത്തും.
നേരത്തെ വാക്സിന്റെ പരീക്ഷണത്തിന്റെ സന്പൂർണ്ണ സുരക്ഷ റിപ്പോർട്ട് ഡിസിജെഐ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഡിസംബറോടെ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 2021 മാര്‍ച്ചോടു കൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.