24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,942 മരണസംഖ്യ ഉയരുന്നു
കൊറോണ വൈറസ് ബാധിതരുടെ എണ്ണം 81,997പിന്നിട്ടു. ഇതുവരെ . 27,969പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.51,379 പേരാണ്
ഡല്‍ഹി : രാജ്യത്ത്പുതുതായി 3,942 കോവിഡ് കേസ്സുകൾകൂടി റിപ്പോർട്ട് ചെയ്തതോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 81,997പിന്നിട്ടു. ഇതുവരെ .
27,969പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.51,379 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് 2,649മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയില്‍ മാത്രം 25922 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 5547 പേര്‍ ഇതുവരെ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആയിരത്തിലധികം ആളുകളാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനം ഗുജറാത്ത് ആണ്. 9267 പേര്‍ക്കാണ് ഇതുവരെ ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 3562 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഒരു ഇടവേളയ്ക്കു ശേഷം പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ 9227 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹി 7998, മധ്യപ്രദേശ് 4173, ഉത്തര്‍പ്രദേശ് 3729, പശ്ചിമ ബംഗാള്‍ 2290, എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം.