രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്,പഞ്ചാബിൽ മരണനിരക്ക് ദേശിയ ശരാശരിക്ക് മുകളിൽ

രാജ്യത്ത് ഇതുവരെ 24, 942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 779 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായി. അതായത് രാജ്യത്തെ മരണനിരക്ക് 3.1 ശതമാനം. പഞ്ചാബിൽ 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണനിരക്ക് 5.7 ശതമാനം.

0

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്. (24,942 ) മരണസംഖ്യ 779 ആയി. ഇന്നലെ മാത്രം 22 പേര്‍ മരിച്ച മഹാരാഷ്ട്രയില്‍ ആകെ മരണം 323 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1490 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 56 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ 24,942.ആയി 5210 പേര്‍ക്ക് രോഗം ഭേദമായി.

മധ്യപ്രദേശ് മഹാരാഷ്ട്ര ഗുജറാത്ത് തുടങ്ങി രോഗബാധ തീവ്രമായി തുടരുന്ന സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണവും മരണവും വർധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 811 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 281 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 12 മരണവും റിപ്പോർട്ട് ചെയ്തു. 57കാരനായ പോലിസുകാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഗുജറാത്തില്‍ 2815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 127 പേര്‍ ഇതുവരെ മരിച്ചു. ഡല്‍ഹിയില്‍ മരിച്ചവരുടെ എണ്ണം 53 ആയി. രാജസ്ഥാനിലും മധ്യപ്രദേശിലും രണ്ടായിരത്തോളം പേര്‍ക്ക് രോഗം കണ്ടെത്തി. ഇന്‍ഡോറില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മധ്യപ്രദേശില്‍ മരണ സംഖ്യ 99 ആയി. യുപിയിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 1621 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

അത്സമയം പഞ്ചാബിൽ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ദേശിയ ശരാശരിയേക്കാൾ മുകളിൽ രാജ്യത്ത് ഇതുവരെ 24, 942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 779 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായി. അതായത് രാജ്യത്തെ മരണനിരക്ക് 3.1 ശതമാനം. പഞ്ചാബിൽ 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണനിരക്ക് 5.7 ശതമാനം. ഏറ്റവും അധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 283 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണനിരക്ക് 4.4 ശതമാനം ആണ്. ഗുജറാത്തില്‍ 112 പേർ മരിച്ചു. മരണനിരക്ക് 4.2 ശതമാനം.ഡല്‍ഹിയില്‍ 50 പേര്‍ മരിച്ചപ്പോള്‍ മരണനിരക്ക് 2.1 ശതമാനമാണ്.

അതേസമയംലോക്ക്ഡൗൺ കാരണം കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്രസർക്കാർ ശനിയാഴ്ച ചർച്ച ചെയ്തു.
കോവിഡ് 19 പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതോടെ രോഗ നിര്‍ണയത്തിനുള്ള റാപ്പിഡ് ടെസ്റ്റുകള്‍ നിലവില്‍ നടത്തേണ്ടെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം.

You might also like

-