രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്37 പേർ കോവിഡ് സ്ഥിരീകരിച്ചത് 37 1752 പേർക്ക്

ചെന്നൈ , മധുര കോയമ്പത്തൂർ സേലം തിരുപ്പതി പളനി തുടങ്ങായ സ്ഥലങ്ങളിൽ കോവിഡ് പടർന്നു അസാഹചര്യത്തിൽ ഈ മാസം ഇരുപത്തിയാറുമുതൽ 29 വരെ സംപൂർണ്ണ അടച്ചിടൽ പ്രഘ്യാപിച്ചു ആളുകൾ വീടിനു പുറത്തിറങ്ങിയാൽ അറസ്റ്റുചെയ്യാൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി എടപാടി പളനിസ്വാമി അറിയിച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പേർക്ക് പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം
23,452 ആയി. ഇതില്‍ 17,915 പേര്‍ ചികിത്സയിലാണ്. 4814 പേര്‍ രോഗമുക്തി നേടി. 723 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 20.57 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളില്‍നിന്ന് ഒരു പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ എണ്‍പതിലധികം ജില്ലകളില്‍ പതിനാലുദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ മാത്രം ഇന്ന് 72 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1755 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതര്‍ കൂടി. തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. ഇവിടെ മാത്രം 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ചെന്നൈ,കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര എന്നിവിടങ്ങളില്‍ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.ചെന്നൈ , മധുര കോയമ്പത്തൂർ സേലം തിരുപ്പതി പളനി തുടങ്ങായ സ്ഥലങ്ങളിൽ കോവിഡ് പടർന്നു അസാഹചര്യത്തിൽ ഈ മാസം ഇരുപത്തിയാറുമുതൽ 29 വരെ സംപൂർണ്ണ അടച്ചിടൽ പ്രഘ്യാപിച്ചു ആളുകൾ വീടിനു പുറത്തിറങ്ങിയാൽ അറസ്റ്റുചെയ്യാൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി എടപാടി പളനിസ്വാമി അറിയിച്ചു

You might also like

-