രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,324 പുതിയ കോവിഡ് കേസ്സുകൾ മരണസംഖ്യ 519 ആയി

ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് എണ്ണം 16,000 കടന്ന് ഇതുവരെ 16,116 കേസുകളിൽ എത്തിയിട്ടുണ്ടെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു

0

ഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,324 പുതിയ കോവിഡ്കേ സുകൾ രജിസ്റ്റർ ചെയ്തു , ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് എണ്ണം 16,000 കടന്ന് ഇതുവരെ 16,116 കേസുകളിൽ എത്തിയിട്ടുണ്ടെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം രാജ്യത്ത് മരണസംഖ്യ 519 ആയി ഉയർന്നു.

അതേസമയം ചില അന്താരാഷ്ട്ര ഏജൻസിയുടെ കണക്ക് എപ്രകാരമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 559 ആയി. ഇതുവരെ17,615 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു . ഇതില്‍ 2,854പേര്‍ രോഗം രോഗമുക്തരായി. നിലവിൽ 13,295 പേരാണ് ചികിത്സയിൽ തുടരുന്നത്.

അതേസമയം കേരളത്തിൽ ഇന്നലെ 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.

You might also like

-