ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ്,രോഗബാധിരുടെ എണ്ണം 15,722കടന്നു
957 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിരുടെ എണ്ണം 15,722കടന്നു. ഇതുവരെ 521 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. 957 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിരുടെ എണ്ണം 15,722കടന്നു. ഇതുവരെ 521 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത് . ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ് സ്ഥിരീകിച്ചു.രാജ്യത്ത് കോവിഡ് ബാധിച്ച 83 ശതമാനം ആളുകളെയും രക്ഷിക്കാൻ കഴിഞ്ഞു എന്നത് ദുരന്തങ്ങൾക്കിടയിലെ വലിയ നേട്ടമാണ് . അമേരിക്കയിൽ രോഗം പിടിപെട്ട 63 ശതമാനം ആളുകളെ മാത്രമേ സുഖപ്പെടുത്താൻ കഴിഞ്ഞിട്ടൊള്ളു
രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 47 ജില്ലകൾ കോവിഡ് പോസറ്റീവ് ലക്ഷണമുള്ള സ്ഥലങ്ങളാണ്. 45 ജില്ലകളിൽ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രക്ക് പുറമേ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളാണ് രോഗബാധിതരുടെ കേന്ദ്രങ്ങളായി തുടരുന്നത്.ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്കാണ് കോവിഡ് സ്ഥിരീകിച്ചത്. ഇവര്‍ പല വീടുകളിലായി അടുത്തടുത്ത് താമസിക്കുകയായിരുന്നു. കുടുംബത്തിലുള്ളവർ സാമൂഹിക അകലം പാലിച്ചില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചു. തീവ്ര ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണിത്.
ഗുജറാത്തിൽ 5 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 53 ആയി. രോഗ സംഖ്യ 1376 കടന്നു. 104 കേസുകൾ പുതിയതായി സ്ഥിരീകരിച്ചു. യു.പിയിൽ 125 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 974 ആയി. ആകെ മരണ സഖ്യ പതിനാലാണ്. രാജസ്ഥാനിൽ 122 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജയ്പുരിൽ 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം 1351 ആയി. മധ്യപ്രദേശിൽ ആകെ രോഗികളുടെ എണ്ണം 1402 ആണ്.
പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 219 ആയി. മരണ സംഖ്യ 16 ആണ്. ഡൽഹി എയിംസിലെ നഴ്സിനും ഒന്നര വയസുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ഭർത്താവിനെ നിരീക്ഷണത്തിലാക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഒരു വനിത മെഡിക്കൽ ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചു.