രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 331,സ്ഥിരീകരിച്ചവരുടെ എണ്ണം 9,205 കടന്നു

ഡോക്ടർമാരും നഴ്സുമാരടക്കം രാജ്യത്ത് 90 ആരോഗ്യ പ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്

0

ന്യൂസ് ഡെസ്ക് :രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 331. മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് ഇന്നലെ മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് . തമിനാട്ടിലുംമരണം റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,205 കടന്നു.മഹാരാഷ്ട്രയിൽ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിൽ 217 പേർ മുംബൈയിൽ നിന്നുള്ളവരാണ്. മുംബൈയില്‍ മാത്രം 16 മരണമാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1982 ആയി. മുംബൈയിലെ ധാരാവിയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി. നാല് മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ ടൈംസ് ഗ്രൂപ്പിന്‍റെ കീഴിലുള്ള മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു 37 സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

അഞ്ച് പേര്‍ മരിച്ച ഡൽഹിയിൽ 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 1154 ആയി. ഡോക്ടർമാരും നഴ്സുമാരടക്കം രാജ്യത്ത് 90 ആരോഗ്യ പ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.മാർച്ച് 29ന് രാജ്യത്ത് 979 കോവിഡ് കേസുകളായിരുന്നു ഉണ്ടായിരുന്നത് ഇപ്പോൾ 9000 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തി അയ്യായിരം കിടക്കകൾ 601 ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗുജറാത്തിൽ 23 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഹൈഡ്രാക്സിക്ലോറോക്വിൻ എല്ലാ കോവിഡ് രോഗികളിലും ഉപയോഗിക്കാൻ കഴിയില്ലെന്ന് എയിംസ് ഡയറക്ടർ വ്യക്തമാക്കി.തമിഴ് നാട്ടിൽ കോവിഡ് ബാധിച്ചു പതിനൊന്നു പേര് മരിച്ചു 1075 പേർക്ക് ഇവിടെ കോവിഡ് സ്ഥികരിച്ചിട്ടുണ്ട് ഇന്നലെ മാത്രം 100 ലധികം പേർക്കാണ് കോവിഡ് ബാധ സ്ഥികരിച്ചത്

You might also like

-