രാജ്യത്ത് കോവിഡ് മരണം 448 ആയി 24 മണിക്കൂറിനിടെ രാജ്യത്ത് 28 പേര് കോവിഡ് ബാധിച്ചു മരിച്ചു

രാജ്യത്തെ കോവിഡ് മരണം 448ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി.

0

ഡൽഹി :രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വര്ധഹിക്കുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കോവിഡ് മരണവും 826 പേരിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയംവ്യക്തമാക്കി .മധ്യപ്രദേശിലാണ് ഇന്നലെ കൂടുതൽ മരങ്ങൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലെ ഇൻഡോറിൽ മാത്രം ഇന്നലെ 8 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് മരണം 448ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി.

രാജ്യത്ത് 11234 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 1768 പേർക്ക് ഇതുവരെ രോഗം ഭേദമായി. ഡൽഹിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1640 ആയി. ഇന്നലെ മാത്രം ഡൽഹിയിൽ 6 മരണവും 62 പേർക്ക് രോഗവും കണ്ടെത്തി. ഭോപ്പാലിൽ 120ഉം ഗുജറാത്തിൽ 58ഉം പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 929 ആയി. 302956 സാമ്പിളുകൾ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആർ അറിയിച്ചു.രാജ്യത്ത് ആകെ 370 ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചുവെന്നും ഇതുവരെ 324 ജില്ലകളിൽ ഒരു കോവിഡ് കേസു പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഹോട്സ് സ്പോട്ടുകളുടെ എണ്ണം 170 ആയി. ഹോട്സ് സ്പോട്ടുകൾ അല്ലാത്ത ജില്ലകൾ 207 ആണ്. ഇവയെ റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്കും അലഞ്ഞ് നടക്കുന്നവർക്കും ഭക്ഷണവും താമസവും സുരക്ഷയും ഒരുക്കണമെന്ന് എല്ലാ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാരുടെ സമിതി ഇന്ന് രാവിലെ 11 മണിയ്ക്ക് യോഗം ചേരും.

You might also like

-