രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. കോവിഡ് മരണം 256

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്.

0

ഡൽഹി :രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡൽഹിയിൽ മാത്രം പുതിയ 116 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. ജാർഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവർത്തകരെ ക്വാറന്‍റൈനിലാക്കി. ആശുപത്രിയിലെ ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ 2 ലക്ഷം കേസുകൾ ഇപ്പോൾ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷൻ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം കോവിഡ് 19നെതിരെ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും ആവശ്യമായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും എതിരെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ആശുപത്രികളിലും കോവിഡ് ബാധിത രോഗികളെ സന്ദർശിക്കുമ്പോഴും രോഗികൾ എന്ന് സംശയിക്കുന്നവരെ ക്വാറന്റൈൻ ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ പോകുമ്പോഴും മതിയായ പൊലീസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബന്ധപ്പെട്ട പൊലീസ് അധികാരികൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

You might also like

-