രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100  ലധികംമരണം.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു.

3967 പേ൪ക്ക് രോഗം സ്ഥിരീകരിക്കുകയും 100 പേ൪ മരിക്കുകയും ചെയ്തു. ഗുജറാത്തിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ 9000 കവിഞ്ഞു. മഹാരാഷ്ട്രയിൽ 1,068 കടന്നു.

0

ഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100 മരണം. നാലായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 85,784കടന്നു.രാജ്യത്തെ കോവിഡ് ബാധയിലും മരണനിരക്കിലും ഒരാഴ്ചയായി തുടരുന്ന പ്രവണതയിൽ മാറ്റമില്ല. 3967 പേ൪ക്ക് രോഗം സ്ഥിരീകരിക്കുകയും 100 പേ൪ മരിക്കുകയും ചെയ്തു.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 85,784 ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്ക് അനുസരിച്ചാണ് ഇത്. ഇതോടെ, കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയിൽ ഇതുവരെ 82,933 പേർക്കാനാണ് കോവിഡ് സ്ഥികരിച്ചതു .
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറി കടന്നെങ്കിലും ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത് മരണനിരക്ക് ആണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 30,258 ആളുകൾ ഇന്ത്യയിൽ സുഖം പ്രാപിച്ചിട്ടുണ്ട്.ലോകത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.

ഗുജറാത്തിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ 9000 കവിഞ്ഞു. മഹാരാഷ്ട്രയിൽ 1,068 കടന്നു. ആകെ കോവിഡ് കേസുകൾ29,100  വും. രാജസ്ഥാനിലേക്കുള്ള ശ്രമിക്ക് ട്രെയിനിൽ കയറാനായി 30 കിലോമീറ്റർ നടന്ന അതിഥി തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. വസായി റോഡ് റെയിൽവെ സ്റ്റേഷന് സമീപം റോഡിലാണ് കുഴഞ്ഞ് വീണത്. മുംബൈയിൽ മാസ്ക് ധരിക്കാൻ നിർബന്ധിച്ച എസ്.ഐക്കും പോലിസുകാർക്കും മർദ്ദനമേറ്റു.15 പേരടങ്ങിയ സംഘമാണ് ആക്രമിച്ചത്.സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ. 2 കമ്മിറ്റികൾ രൂപീകരിച്ചു.

ഡൽഹിയിൽ 425 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ കേസുകൾ 8895 ആയി ഉയർന്നു. മരണം – 123.തമിഴ് നാട്ടിൽ 10,108 പേർക്ക് രോഗം സ്ഥികരിച്ചിട്ടുണ്ട് 71  പേര് മരിച്ചു ഡൽഹി കരസേന ആസ്ഥാനം അണുവിമുക്തമാക്കാനായി അടച്ചു. കൂടുതൽ സൈനികർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നീക്കം.ഡൽഹി മെട്രോ സർവീസ് നടത്താൻ സജ്ജമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രധാന സ്റ്റേഷനുകളാണ് ആദ്യം തുറക്കുക. നഗരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് ഡൽഹി സ൪ക്കാ൪ കേന്ദ്രത്തിന് കത്തയച്ചു

രാജസ്ഥാനിൽ ഇന്ന് സ്ഥിരീകരിച്ചത്, 154 പുതിയ കേസുകൾ. ആകെ രോഗികൾ 4688 ഉം മരണം 125 ഉം. ആന്ധ്രാപ്രദേശിൽ ഇന്ന് 102 പുതിയ കേസുകൾ കണ്ടെത്തി. ഇതോടെ ആകെ കേസ് 2,307 ആയിമധ്യപ്രദേശിൽ 61 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിലെ ഇംഫാലിൽ കോവിഡ് നിരീക്ഷണ കേന്ദ്രം അടച്ചു . ഇവിടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ശേഷിക്കുന്നവരെ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളിലക്ക് മാറ്റി.

You might also like

-