രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേർ മരിച്ചു

6412 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ ഒരാളും ഗുജറാത്തില്‍ രണ്ടുപേരും ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും കര്‍ശന നിര്‍ദേശം നല്‍കി.

0

ഡൽഹി :രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്. 503 പേര്‍ക്ക് രോഗം ഭേദമായി. 6412 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ ഒരാളും ഗുജറാത്തില്‍ രണ്ടുപേരും ഇന്ന് കോവിഡ് ബാധിച്ചു മരിച്ചു. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിക്കണമെന്ന് മധ്യപ്രദേശും രാജസ്ഥാനും കര്‍ശന നിര്‍ദേശം നല്‍കി.
കോവിഡ് വ്യാപന മേഖലകളിലും ഹോട്സ്പോട്ടുകളിലും രോഗലക്ഷണമുള്ള എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയുള്ളവരും സ്രവ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. ഡല്‍ഹി ക്യാന്‍സര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പിന്നാലെ മൂന്ന് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 12 കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗത്തിന്‍റെ സമൂഹവ്യാപനം നടന്നതായി സൂചന. ഐസിഎംആര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരമുള്ളത്. പലയിടങ്ങളിലായി 5911 പേരില്‍ നടത്തിയ പരിശോധയില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40% പേര്‍ വിദേശത്ത് പോയിട്ടില്ല പോയവരുമായി സമ്പര്‍ക്കവുമില്ലെന്നാണ് കണ്ടെത്തല്‍. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിലാണ് രോഗികളെ കണ്ടെത്തിയത്.

You might also like

-