രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22,രോഗബാധിതരുടെ എണ്ണം 900 കടന്നു

ഡൽഹിയിൽ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയുമുണ്ട്‌.രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ശ്രീനഗർ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

0

കൊറോണ ബാധിച്ച് കേരളത്തിലും തെലുങ്കാനയിലും ആദ്യമരണംറിപ്പോർട്ട് ചെയ്തു ഇതോടെ  രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. രോഗബാധിതരുടെ എണ്ണം 900 കടന്നു. മഹാരാഷ്ട്രയിൽ മാത്രം 186 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഡൽഹിയിൽ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയുമുണ്ട്‌.രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ശ്രീനഗർ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചവർ സമ്പർക്കം നടത്തിയവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്
മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ സമൂഹ വ്യാപന സാധ്യതയും ഭയക്കുന്നുണ്ട്. ഡൽഹിയിൽ രോഗം മൂന്നാ ഘട്ടത്തിലേക്ക് പോയേക്കാവുന്ന സാഹചര്യത്തിൽ സർക്കാർ മുൻകരുതൽ നടപടികൾ ആരംഭിച്ചു. രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് തമ്മിൽ സംവദിക്കാൻ ടെലി കൺസൾട്ടേഷൻ സംവിധാനം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രോഗം പടരാതിരിക്കാൻ തിഹാർ ജയിലിൽ നിന്ന് 419 തടവുകാർക്ക് പരോൾ നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ ബി.സി.സി.ഐ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.കോവിഡ് പരിശോധനകൾക്കായി കേന്ദ്രത്തിൻറ അംഗീകാരം ലഭിച്ച പ്രൈവറ്റ് ലാബുകളുടെ എണ്ണം 44 ആയി.

You might also like

-