കോവിഡ് ആശങ്ക വിട്ടൊഴിയാതെ രാജ്യം മരിച്ചവരുടെ എണ്ണം 12ആയി ,606 പേർക്ക് രോഗം സ്ഥികരിച്ചു
സൗദി അറേബിയയിൽ സന്ദർശനം നടത്തിയ 85 കാരിയാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ മരിച്ചത്. ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 116ആയി
ഡൽഹി :രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 606 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. മിസോറാമിൽ ആദ്യ കോവിഡ് കേസും റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് G-20 രാഷ്ട്രത്തലവൻമാർ വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ചർച്ച നടത്തും.
സൗദി അറേബിയയിൽ സന്ദർശനം നടത്തിയ 85 കാരിയാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ മരിച്ചത്. ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 116ആയി.
വടക്ക് കിഴക്കൻ ജില്ലകളിലും രോഗം സ്ഥിരീകരിച്ചു തുടങ്ങി. മിസോറാമിൽ ഒരു പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നെതർലന്റ്സിൽ നിന്ന് തിരിച്ചെത്തിയതാണ്.ഉത്തർപ്രദേശിലെ പിലിഭിത്തിൽ വിദേശത്ത് യാത്രകൾ നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി നേരിട്ട് ഇടപഴകുകയോ ചെയ്യാത്ത 33 വയസുകാരന് രോഗം സ്ഥിരീകരിച്ചു. ഇത് സമ്പർക്ക വ്യാപനമാണെന്ന് ലഖ്നൗ കിങ് ജോർജ് മെഡിക്കൽ സർവകലാശാല അറിയിച്ചു.
ബീഹാറിൽ കോവിഡ് സ്ഥിരീകരിച്ച ആൾ നളന്ദ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുജറാത്തിലെ ഭാവ്നഗറിൽ നിന്നാണ് 29 വയസ്സുള്ള ഇയാൾ പട്നയിൽ എത്തിയത്. ഇയാളുടെ യാത്രകൾ പരിശോധിച്ച് വരികയാണ്. മെഡിക്കൽ കോളേജിലെ 84 ഡോക്ടർമാരും നിരീക്ഷണത്തിലാണ്.മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീച്ച സാഹചര്യത്തിൽ കമൽനാഥ് രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിലും തുടർന്ന് നടന്ന പരിപാടികളിലും പങ്കെടുത്ത മാധ്യമപ്രവർത്തകരും ആളുകളും സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി.
ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം സൗദി അറേബ്യയുടെ നേതൃത്വത്തിൽ ആണ് ജി 20 ഉച്ചകോടി ഇന്ന് വൈകിട്ടാണ് നടക്കുന്നത്. അംഗ രാജ്യങ്ങൾക്ക് പുറമെ യുഎൻ, ആസിയാൻ, ജിസിസി തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.