രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 165,348കവിഞ്ഞു .. മഹാരാഷ്ട്രയിൽ 1982 മരിച്ചത് പേർ
ഇൻഡയിൽ കോവിഡ് 19 ൽ നിന്ന് ഇതുവരെ 60,490 രോഗികൾ സുഖം പ്രാപിച്ചു. രോഗം ബാധിച്ച 41.61% ആളുകളും സുഖം പ്രാപിച്ചു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 165,348 ആയി ഉയർന്നു തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും വൻതോലാണ് കോവിഡ് വ്യാപനം കഴിഞ്ഞ 24 മണിക്കൂറിനിടെ 7,262 കോവിഡ് ബാധിച്ചു176പേര് മരണപെട്ടു. കോവിഡ്ബാധിച്ചു ഇതുവരെ രാജ്യത്ത് 4,710 പേര് മരിച്ചു അതേസമയം ഒരു ലക്ഷം ജനസംഖ്യയിൽ 4.4 മരണങ്ങൾ ലോകത്ത് റിപ്പോർട്ട് ചെയ്യപെടുമ്പോൾ , ഇന്ത്യ ഒരു ലക്ഷം ജനസംഖ്യയിൽ 0.3 പേര് മാത്രമാണ് മരിക്കുന്നത് , ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന കോവിഡ് മരണനിരക്കാണ് കോവിഡ് 19 കേസുകളുടെ ആർഭാ ദശയിൽ ലോക്ക്ഡ ഡൌൺ , സമയബന്ധിതമായി രോഗ പരിശോധന എന്നിവകൊണ്ട് കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനായതായി കേന്ദ്ര ആരോഗ്യ മന്ത്രാലം അറിയിച്ചു
ഇൻഡയിൽ കോവിഡ് 19 ൽ നിന്ന് ഇതുവരെ 60,490 രോഗികൾ സുഖം പ്രാപിച്ചു. രോഗം ബാധിച്ച 41.61% ആളുകളും സുഖം പ്രാപിച്ചു . മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്, ഇൻഡയിൽ കോവിഡ് മരണനിരക്ക് 2.87% ആണ്ഏതു ലോകത്തിലെ ഏറ്റവു കുറഞ്ഞ നിരക്കാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾപറഞ്ഞു
മഹാരാഷ്ട്ര സംസ്ഥാനത്ത് ഇന്ന് 2598 പുതിയ COVID9 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു; മൊത്തം കേസുകളുടെ എണ്ണം 59,546 ആയി. ഇന്ന് 85 പേര് മരിച്ചു ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1982 ആയി
മുംബൈയിൽ ഇന്ന് കോവിഡ് 19 , 1438 പേരിൽ സ്ഥികരിച്ചു ആകെ കേസുകളുടെ എണ്ണം 35,273 ആയി. ഇന്ന് 38 മരണങ്ങൾ റിപ്പോർട്ട് ആകെ മരണസംഖ്യ 1135 ആയി ഉയർന്നു
മുംബൈയിലെ ധാരവി പ്രദേശത്ത് ഇന്ന് 36 പുതിയ COVID19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1675 ആയി. മരണസംഖ്യ 61 ആയി,മുംബൈ അഗ്നിശമന സേനയിലെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 41 ആണ്. ചികിത്സയിൽ 22 പേരും 2 മരിച്ചു
പഞ്ചാബിൽ19 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു; ആകെ കേസുകളുടെ എണ്ണം 2158 ആയി. സംസ്ഥാനത്ത് ഇപ്പോൾ 172 ചികിത്സയിലുണ്ട്
കർണാടകസംസ്ഥാനത്ത് 115 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ കേസുകളുടെ എണ്ണം 2533 ആയി
ഡെൽകിയിൽ ഇന്ന് കോവിഡ് ബാധിച്ചു 13 മരിച്ചു ഇതോടെ മരണസംഖ്യ 316 ആയി
1024 പേർക്കാണ് ഡൽഹിയിൽ കോവിഡ് 19 സ്ഥികരിച്ചതു ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥികരിച്ചിട്ടുള്ളത് ഡൽഹിയിൽ ഇന്നാണ് , ആകെ കേസുകളുടെ എണ്ണം 16,281 ആയി.തെലങ്കാനയിൽ 66 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുതു ;ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1908 ആയി മരണസംഖ്യ 67
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ 367 പുതിയ കോവിഡ്
19 കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ പോസിറ്റീവ് കേസുകൾ 15,572 ഉം മരണസംഖ്യ 960 ഉം ആയി
ഛത്തീസ്ഘട്ടിൽ 29 പുതിയകോവിഡ് 19 കേസുകൾ റിപ്പോർട്ട്ചെയ്തു 315 സജീവ കേസുകൾ ഉൾപ്പെടെ മൊത്തം പോസിറ്റീവ് കേസുകൾ 398 ആണ്
ജാർ ഖണ്ഡിലെ253 സജീവ കേസുകൾ ഉൾപ്പെടെ ആകെ പോസിറ്റീവ് കേസുകൾ 469 ആയി
ഹിമാചൽ പ്രദേശിൽ ഇന്ന് അഞ്ച് കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു; മൊത്തം കേസുകളുടെ എണ്ണം 281 ആയി. സജീവ കേസുകൾ 205 ആയതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി നിപുൻ ജിൻഡാൽ പറഞ്ഞു
ജമ്മു കശ്മീരിൽ115 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു; ജമ്മു ഡിവിഷനിൽ നിന്ന് 14 ഉം കശ്മീർ ഡിവിഷനിൽ നിന്ന് 101 ഉം. 1150 സജീവ കേസുകൾ ഉൾപ്പെടെ ആകെ കേസുകളുടെ എണ്ണം 2036 ആണ്: ജമ്മു കശ്മീർ സർക്കാർഅറിയിച്ചു
സംസ്ഥാനത്ത് ആകെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 500 ആയി , ഇന്ന് 7 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തുഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ്അറിയിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 344 പുതിയ # COVID19 പോസിറ്റീവ് കേസുകളും 6 മരണങ്ങളും പശ്ചിമ ബംഗാൾസംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം പോസിറ്റീവ് കേസുകൾ 4,536 ഉം മരണസംഖ്യ 229 ഉം ആയി
അസം സംസ്ഥാനത്ത് 25 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ കേസുകളുടെ എണ്ണം 856 ആയി . സജീവ കേസുകൾ 762 ആണ്: ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മഅറിയിച്ചു
മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു; സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 55 ആയി മണിപ്പൂർ സർക്കാർ അറിയിച്ചു