ഇന്ത്യ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി അടച്ചു.കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം. ബംഗ്ലാദേശ്, നേപ്പാള്‍,ഭൂട്ടാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടച്ചു. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി നാളെ അര്‍ധരാത്രി അടക്കും

0

ഡൽഹി :രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു.കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് പിന്നാലെയാണ് ഇന്ത്യ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. കോവിഡ് 19 ബാധിച്ച് മരിച്ചവർക്ക് 4 ലക്ഷം രൂപ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. ധന സഹായം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കി.

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം. ബംഗ്ലാദേശ്, നേപ്പാള്‍,ഭൂട്ടാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടച്ചു. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി നാളെ അര്‍ധരാത്രി അടക്കും. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് അതിര്‍ത്തികള്‍ അടച്ചിടുന്നത്.

അയല്‍ രാജ്യങ്ങളുമായുള്ള 22 അതിര്‍ത്തികളാണ് ഇന്ത്യ ഇതുവരെ അടച്ചത്. ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ, ബസ്, സർവീസുകളെല്ലാം ഇന്ത്യ നിർത്തലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമാണ് സാർക്ക് രാജ്യങ്ങളുടെ തലവൻമാർ ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ പദ്ധതി തയ്യാറാക്കുക എന്നതാണ് യോഗത്തിൻ്റെ ലക്ഷ്യം.നാളെ മുതൽ പാർലമെന്റില്‍ സന്ദർശകരെ അനുവദിക്കില്ല. സുപ്രീംകോടതി നാളെ പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. കോവിഡ് 19നെ തുടർന്ന് ഏപ്രിൽ 3 ന് നടത്താനിരുന്ന പത്മ പുരസ്ക്കാര ചടങ്ങും മാറ്റി വെച്ചു.

You might also like

-